കേരള കോൺഗ്രസ്‌ (എം) പുതിയ പ്രവർത്തന ശൈലിയ്ക്ക് രൂപം നൽകുന്നു; പാലാ നിയോജക മണ്ഡലം പൊതുയോഗം ഇന്ന് 2 ന് നെല്ലിയാനിയിൽ




സെമി കേഡർ രൂപത്തിൽ വാർഡ് തലംമുതൽ സംസ്ഥാന തലംവരെ തിരഞ്ഞെടുപ്പ് നടത്തി പുതിയ പാർട്ടി ഭാരവാഹികൾ വന്ന പശ്ചാത്തലത്തിൽ പുതിയ പ്രവർത്തന ശൈലിക്കു രൂപം നൽകുകയാണ് ജോസ്. കെ. മാണി നയിക്കുന്ന കേരളാ കോൺഗ്രസ്സ്.


ഇന്ന് 2ന് പാലാ നിയോജക മണ്ഡലം, വാർഡ് പ്രസിഡന്റ്‌മാർ ഉൾപ്പടെ ഉള്ളവരുടെ പൊതുയോഗം  പാലാ നെല്ലിയാനി ലയൺസ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ ചേരുകയാണ്.

അടുത്ത ഒരു വർഷത്തേക്കുള്ള സംഘടനാ പ്രവർത്തനങ്ങളുടെ രൂപരേഖ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിക്കും. പാലായിലെ 13 പഞ്ചായത്തുകളിലെ നിലവിലുള്ള പാർട്ടിയുടെ സ്റ്റാറ്റസ് റിപ്പോർട്ട്‌, മണ്ഡലം പ്രസിഡന്റ്മാർ യോഗത്തിൽ  അവതരിപ്പിക്കും.

സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾക്ക് പ്രത്യേകമായ ചുമതലകൾ വീതിച്ചു നൽകും. പോഷകസംഘനാ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തും. 




സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി.  ഉൽഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോബിൻ കെ അലക്സ്‌ അധ്യക്ഷത വഹിക്കും.

കോട്ടയം ജില്ല പ്രസിഡന്റ്‌ പ്രൊഫ. ലോപ്പസ് മാത്യു, പുതിയ സംഘടനാ പ്രവർത്തനവും രീതികളും വിശദീകരിക്കും. 
 
 
 
 


പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം. പി, പാർട്ടി നേതാക്കളായ, കെ. ജെ ഫിലിപ്പ് കുഴികുളം, ജോസ് ടോം, ബേബി ഉഴുത്തുവാൽ,  ബൈജു പുതിയിടുത്തുചാലിൽ, പെണ്ണമ്മ സെബാസ്റ്റ്യൻ, പാർട്ടി പോഷക സംഘടനാ  നേതാക്കൾ എന്നിവർ പങ്കെടുക്കും.
 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments