സ്വന്തം ലേഖകൻ
കൂട്ടിക്കലിന്റെ പുന:നിർമ്മിതിയും സമഗ്രപുരോഗതിയും ഉറപ്പു വരുത്താൻ ആവശ്യമായ വികസനാധിഷ്ടിത പ്രവർത്തനങ്ങൾക്ക് പാലാ രൂപത നേതൃത്വം നൽകുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ഇടവക പളളികൾ, കോൺവെന്റുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ , പ്രവാസി കൂട്ടായ്മകൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ ഒന്നിച്ചുള്ള പ്രവർ ത്തനങ്ങൾക്ക് കൂട്ടിക്കൽ മിഷനു സാധിക്കുന്നതായും അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സഹായ ഹസ്തമാകാൻ സഭ സജ്ജവും സന്നദ്ധയുമാണന്നും ബിഷപ്പ് തുടർന്നു.
പ്രകൃതിക്ഷോഭത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് പാലാ രൂപതയുടെ കൂട്ടിക്കൽ മിഷന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
കുട്ടിക്കൽ സെന്റ് ജോർജ് പാരീഷ്ഹാളിൽ ചേർന്ന സമ്മേളനത്തിൽ മിഷൻ ചീഫ് കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, ഫൊറോനാ വികാരി ഫാ.ജോസഫ് മണ്ണനാൽ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ഹോം പാലാ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൊസാർഡ് ഡയറക്ടർ ഫാ.ജോസ് ആന്റണി സി.എം.ഐ, ഫാ. സിറിൾ തയ്യിൽ, ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു.
നിർമ്മാണം
പൂർത്തിയായ ഒൻപതു വീടുകളുടെ താക്കോൽ ദാനവും സ്മരണാർഹനായ രാജു പൊട്ടംകുളം
ദാനമായി നൽകിയ സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന 8 വീടുകളുടെ അടിസ്ഥാന
ശിലകളുടെ ആശീർവാദവും നടന്നു. ഏന്തയാർ ഇടവയിൽ നിർമ്മിച്ച പുതിയ വീടുകളുടെ
ആശീർവാദ കർമ്മത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
സന്നിഹിതനായിരുന്നു.
കൂട്ടിക്കലിന്റെ പുന:നിർമ്മാണത്തിന് സർക്കാർ സഹായങ്ങൾ
ഉറപ്പു വരുത്തുമെന്നും പാലാ രൂപതയുടെ കൂട്ടിക്കൽ മിഷൻ പ്രവർത്തനങ്ങൾ ഏറെ
മാതൃകാ പരമാണന്നും അദ്ദേഹം പറഞ്ഞു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments