പൈപ്പ്‌ പൊട്ടി... പൂക്കുറ്റി പോലെ വെള്ളം.... തുള്ളി കുടിക്കാനില്ലെന്ന് മാത്രം... റോഡ് തകര്‍ന്നിട്ടും കണ്ണ് തെളിയാതെ അധികാരികള്‍





സുനിൽ പാലാ

പൈപ്പ് പൊട്ടി പൂക്കുറ്റി പോലെ വെള്ളം ചീറ്റുകയാണ്.
വള്ളിച്ചിറ വില്ലേജ് കുടി വെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. പമ്പിംഗ് മെയിൻ ലൈൻ പൊട്ടിയതാണ് കാരണം. ഇതു മൂലം ജലസംഭരണിൽ വെള്ളം എത്തുന്നില്ല.



വള്ളിച്ചിറ വില്ലേജ് വാട്ടർ സപ്ലെ സ്കീമിനായി പേണ്ടാനം വയലിൽ ഉള്ള കുഴൽ കിണറിൽ നിന്നുമാണ് വെള്ളം നെല്ലിയാനി ബൈപാസിലുള്ള ഓവർ ഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നത്. ഓവർ ഹെഡ് ടാങ്കിനു സമീപം വച്ച് പമ്പിംഗ് മെയിൻ ലൈൻ ഏതാനും ദിവസം മുൻപ് പൊട്ടിയിരുന്നു. പമ്പ് ചെയ്യുന്ന വെള്ളം മുഴുവൻ നെല്ലിയാനി ബൈപാസിലൂടെ പുറത്തേക്ക് ഒഴുകുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും അവർ സന്ദർശനം നടത്തിയതല്ലാതെ തുടർ നടപടികൾ ഇതേ വരെ ഉണ്ടായിട്ടില്ല.

എന്നാൽ ദിവസവും പമ്പിംഗ് മുറപോലെ നടക്കുന്നുമുണ്ട്‌. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ മണിക്കൂറുകളോളം ഒഴുകുന്നതിനാൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡും തകർച്ച നേരിടുകയാണ്.






ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയാണ് കടന്നു പോകുന്നത്.മരങ്ങളുടെ വേരുകൾക്കിടയിൽ അമർന്നാണ് പൈപ്പ് പൊട്ടിയതെന്ന് പറയപ്പെടുന്നു.





ജലവിതരണം മുടങ്ങിയതു മൂലം പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവർ ഏതാനും ദിവസമായി വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ജലവിതരണം പുനരാരംഭിക്കുവാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് കരൂർപഞ്ചായത്ത് അംഗം പ്രിൻസ് കുര്യത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments