കനത്ത മഴയും ഉരുൾപൊട്ടലിനേയും തുടർന്ന് തകർന്ന കടപുഴ പാലം പുനർനിർമ്മിക്കുവാൻ ഇടപെടൽ നടത്താതെ സർക്കാരിനെ പഴിചാരി ചുമതലപ്പെട്ടവർ ഒളിച്ചോടുകയാണെന്ന് കേരള കോൺ.(എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു.
കേരള കോൺ (എം) മൂന്നിലവ് മണ്ഡലം നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ജനം ചുമതല ഏല്പിച്ച എം.എൽ.എയും മൂന്നിലവ് പഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും ഭരിക്കുന്നതും യു.ഡി.എഫ് തന്നെയാണ് .പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, വെള്ളപൊക്ക ദുരിതാശ്വാസഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട്,പ്രാദേശിക ജനപ്രതിനിധികളുടെ ഡിവിഷൻ, വാർഡ് ഫണ്ടുകൾ ഉൾപ്പെടെ വിവിധ ഇനം ഫണ്ടുകളും വേണ്ടുവോളം ലഭ്യമാണ്. ഇതിൽ നിന്നും ഒരു തുകയും ഈ മേഖലയിൽ ചിലവഴിക്കാതെ സർക്കാരിനെതിരെ സമരം ചെയ്ത് ജനങ്ങളെ കബിളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കടപുഴ പാലത്തിനായി വൻ തുകയാണ് എം.എൽ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് എവിടെ എന്ന് വ്യക്തമാക്കപ്പെടണം.
യു.ഡി.എഫ് ഭരിക്കുന്ന മൂന്നിലവ് പഞ്ചായത്തിലെ "ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലെ "വൻ അഴിമതി മറയ്ക്കുവാനാണ് ഇപ്പോൾ സമരം നടത്തുന്നത്.
യു.ഡി.എഫ് ഭരിക്കുന്ന മൂന്നിലവ് പഞ്ചായത്തിലെ "ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലെ "വൻ അഴിമതി മറയ്ക്കുവാനാണ് ഇപ്പോൾ സമരം നടത്തുന്നത്.
കണ്ടു
പിടിച്ച 68 ലക്ഷം രൂപയുടെ ലൈഫ് പദ്ധതി അഴിമതി നടന്നിരിക്കുന്നതിനാൽ
പട്ടികയിൽ ഇടം പിടിച്ച 220 കുടുബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ലൈഫ്
പദ്ധതി തട്ടിപ്പുമൂലം കരാർ വയ്ക്കാനാവാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്ത്
മൂന്നിലവ് മാത്രമാണ്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments