യെസ് വാർത്താ ക്രൈം ബ്യൂറോ
സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പലക്കാട് വടക്കേശേരിൽ വീട്ടിൽ ഉഷാ തങ്കപ്പ(55) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ വീട്ടുജോലിക്ക് നിന്നിരുന്ന പുതിയാപറമ്പിൽ മാത്യു എന്നയാളുടെ വീട്ടിൽ നിന്നും സ്വർണ്ണവും, പണവും മോഷ്ടിക്കുകയായിരുന്നു. മാത്യുവും കുടുംബവും ഹോസ്പിറ്റലിൽ പോകുന്ന സമയം നോക്കിയാണ് ഇവർ വിവിധ സമയങ്ങളിലായി മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ പോയ സമയത്ത് കൂടുതൽ പണവും സ്വർണവും നഷ്ടമായതിനെ തുടർന്ന് മാത്യു പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, വീട്ടിലെ ജോലിക്കാരിയായ ഉഷയെ ചോദ്യം ചെയ്തതിൽ നിന്നും ഇവർ പലപ്പോഴായി വീട്ടിൽ നിന്നും പണവും, സ്വർണവും എടുത്തതായി പോലീസ് കണ്ടെത്തുകയുമായിരുന്നു.
സ്വർണ്ണം വില്പന നടത്തിയ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി
എസ്.എച്ച്. ഓ ഷിന്റോ പി.കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിനോയ്, എ.എസ്.ഐ
സാനി എലിസബത്ത് പോൾ,സി.പി.ഓ മാരായ റോഷ്ന, സീന എന്നിവർ ചേർന്നാണ് ഇവരെ
അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments