ഭാര്യയെ ബാംഗ്ലൂരിലേക്ക് വിടാൻ സുഹൃത്തിൻ്റെ വാഹനം വാങ്ങി..... ഒടുവിൽ തിരികെ നല്‍കാതെ കബളിപ്പിച്ചു.... യുവാവ് അറസ്റ്റിൽ.

 
യെസ് വാർത്താ ക്രൈം ബ്യൂറോ

 
 

 
 
 
സുഹൃത്തിന്റെ കയ്യിൽ നിന്നും വാഹനം വാങ്ങി തിരികെ നല്‍കാതെ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളം വാലേക്കടവ് ഭാഗത്ത് പത്തിൽ വീട്ടിൽ   വിഷ്ണു (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ തന്റെ സുഹൃത്തായ ആകാശ് എന്നയാളുടെ കയ്യിൽ നിന്നും ഒരു വർഷം മുൻപ്   മാരുതി സിഫ്റ്റ് ഡിസയർ വാഹനം ഭാര്യയെ ബാംഗ്ലൂരില്‍ പഠനത്തിനായി കൊണ്ടുവിടുന്നതിനെന്നു പറഞ്ഞ്  വാങ്ങികൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാൾ ഈ വാഹനം കറുകച്ചാലിൽ ഉള്ള മറ്റൊരാൾക്ക് പണയം വെച്ച് പണം മേടിക്കുകയും ചെയ്തു.

ആകാശ് വാഹനം തിരികെ ചോദിച്ചപ്പോള്‍, വാഹനം നല്‍കാതെ ഇയാളെ കബളിപ്പിച്ചു നടക്കുകയായിരുന്നു. ആകാശിന്റെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിഷ്ണുവിനെ പിടികൂടുകയുമായിരുന്നു.





വാഹനം തൃക്കൊടിത്താനം മാമൂട് നിന്നും പോലീസ് കണ്ടെടുത്തു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാര്‍ എം, സി.പി.ഓ മാരായ  സതീഷ് എസ്, സലമോൻ, മണികണ്ഠൻ, ലൂയിസ് പോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
 
 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments