തലനാട് പേര്യമലയില്‍ കൂറ്റന്‍ കല്ല് താഴേയ്ക്ക് ഉരുണ്ടുവീണു






തലനാട് പഞ്ചായത്തിലെ 6-ാം വാര്‍ഡ് പേര്യമലയില്‍ പടുകുറ്റന്‍ കല്ല് താഴേക്ക് ഉരുണ്ടുവീണ് വ്യാപകമായി കൃഷി നശിച്ചു. ഇന്നലെ വൈകിട്ട് മഴയത്താണ് കല്ല് ഉരുണ്ടുവീണ് നാശനഷ്ടമുണ്ടായത്..

ഞാറുകുളം റെജിയുടെ പുരയിടത്തില്‍ ഉണ്ടായിരുന്ന വലിയ കല്ലാണ് താഴേക്ക് പതിച്ചത്. കല്ലുരുണ്ട് പോയ വഴിയില്‍ റബ്ബര്‍ കൃഷി വ്യാപകമായി നശിച്ചു. 
 
ഈ ഭാഗത്ത് വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അഡ്വ. സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അറിയിച്ചു,










 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments