രാമപുരം ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി. യുഡിഎഫിന്റെ പരാതി ജലരേഖയായി. പദ്ധതി നടത്തിപ്പ് വൈകിപ്പിച്ചു എന്നതല്ലാതെ ഒരു നേട്ടവും ആര്‍ക്കുമുണ്ടായില്ല... പത്രസമ്മേളനത്തിന്റെ വീഡിയോ ഈ വാര്‍ത്തയോടൊപ്പം കാണാം.





സുനില്‍ പാലാ

രാമപുരം ഗ്രാമപഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതി നടപ്പില്‍ വരുത്തുന്നതിനെതിരെ 7 യു.ഡി.എഫ്. അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പരാതി തള്ളി ഉത്തരവായി. 
 
 

 പത്രസമ്മേളനത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 👇👇👇
 

 
 
 
ജൂലൈ 23 ന് അന്തിമ പദ്ധതി അംഗീകാരത്തിനായി ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ 10 അംഗങ്ങള്‍ പദ്ധതിയില്‍ ചില ഭേദഗതികള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം ജൂലൈ 27 ന് പഞ്ചായത്തില്‍ ഭരണമാറ്റവും ഉണ്ടായി.

പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ചാര്‍ജ്ജെടുത്തതിന് ശേഷം ഓഗസ്റ്റ് 1 ന് പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേര്‍ത്ത് രാമപുരം ഗവ. ആശുപത്രിയില്‍ വൈകുന്നേരം ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്താനും പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കാനുമുള്ള ഭേദഗതികള്‍ വരുത്തി മൂന്നാം തീയതി ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതി സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു.

ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ ഹൈക്കോടതിയല്‍ പരാതി കൊടുക്കുകയും ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവാകുകയും ചെയ്തു. പരാതിക്കടിസ്ഥാനമായി പറഞ്ഞിരുന്ന രേഖകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും പരാതിക്കാരെ നേരില്‍ കേള്‍ക്കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പദ്ധതി അംഗീകരിച്ച് ഉത്തരവായിട്ടുള്ളത്. ഇതോടെ പദ്ധതി നിര്‍വ്വഹണത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ മാറിയതായി പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, മെമ്പര്‍മാരായ ആന്റണി മാത്യു, ജെയ്‌മോന്‍ തോമസ്, വിജയകുമാര്‍, ആന്‍സി ബെന്നി, ബീനാ സണ്ണി തുടങ്ങിയവര്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
 
 



ഭരണമാറ്റം ഉണ്ടായതിന് ശേഷം പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് യു.ഡി.എഫ് അടിക്കടി പരാതി നല്‍കിയതെന്ന് പഞ്ചായത്ത് ഭരണനേതൃത്വം ആരോപിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ അടിയന്തിരമായി ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ഭരണനേതൃത്വം വിശദീകരിച്ചു.






ഹര്‍ജിക്കാരുടെ വാദവും പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബന്ധപ്പെട്ട മിനിറ്റ്‌സുകളും പരിശോധിച്ചതില്‍ നിന്നും ഓഗസ്റ്റ് 1 ലെ പഞ്ചായത്ത് കമ്മറ്റി തീരുമാനം ചട്ടപ്രകാരം ശരിവയ്ക്കാവുന്നതാണെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിരാകരിക്കുകയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments