സുനിൽ പാലാ
മോനിപ്പള്ളി കളരിക്കൽ കൃഷ്ണൻകുട്ടിക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും തൊഴിൽ കാർഡും നൽകി ഉഴവൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നല്ല മാതൃക.
കൃഷ്ണൻകുട്ടി വർഷങ്ങളായി മോനിപള്ളി പഞ്ചായത്ത് കെട്ടിടതോട് ചേർന്ന് ഒറ്റക്കാണ് താമസിക്കുന്നത്. മറ്റ് കുടുംബാംഗങ്ങൾ ആരും തന്നെയില്ല. ഇദ്ദേഹത്തിൻ്റെ ദുരിതം പഞ്ചായത്ത് ഗ്രാമസേവകൻ കപിൽ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രസിഡൻ്റ് ജോണീസ്. പി. സ്റ്റീഫൻ നടത്തിയ അടിയന്തിര ഇടപെടലാണ് റേഷൻ കാർഡ്, തൊഴിൽ കാർഡ് എന്നിവ 24 മണിക്കൂറിനുള്ളിൽ കൃഷ്ണൻ കുട്ടിക്ക് കിട്ടാൻ കാരണമായത്. ഇദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് ചെന്ന്പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഈ അവകാശ രേഖകൾ കൈമാറുകയായിരുന്നു.
താലൂക്ക് സപ്ലൈ ഓഫീസർ എസ് കണ്ണൻ,വാർഡ് മെമ്പർ ന്യൂജെന്റ് ജോസഫ് , സെക്രട്ടറി സുനിൽ എസ്, ഗ്രാമസേവകൻ കപിൽ കെ എ,തൊഴിലുറപ്പ് എഞ്ചിനീയർ ഹേമന്ദ് ഹരിദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments