തെറ്റ് തിരുത്തി മുന്നോട്ടു പോകും - സത്യന്‍ മൊകേരി




കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍  ചില പ്രദേശങ്ങളില്‍ എല്‍ ഡി എഫ് ന് ഉണ്ടായ പരാജയം പരിശോധന വിധേയമാക്കി തെറ്റുകള്‍ തിരുത്തി വരുന്ന അസംബ്‌ളി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കി മൂന്നാമതും ഭരണത്തില്‍ വരുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. 
 
കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തില്‍ സമസ്ത മേഖലയിലും വലിയ തോതിലുള്ള വികസനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അത് ജനങ്ങളില്‍ എത്തിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായെന്നും സത്യന്‍ പറഞ്ഞു. സിപിഐ പാലാ മണ്ഡലം പ്രവര്‍ത്തക യോഗം എ ഐ റ്റി യു സി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി സ്വാഗതം ആശംസിച്ചു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍, ജില്ല ട്രെഷറര്‍ ബാബു കെ ജോര്‍ജ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ ബിനു ബോസ്, സിബി ജോസഫ്, ബിജു റ്റി ബി, അഡ്വ പയസ് രാമപുരം, ഡോ അനീഷ് തോമസ്, ശ്യാമള ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ സ്‌പെഷ്യല്‍ ഫണ്ട് യോഗത്തില്‍ വച്ചു സത്യന്‍ മൊകേരി ഏറ്റുവാങ്ങി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments