വയനാട്ടില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ആംസ് ഫിറ്റ് ക്ലബ് ചാമ്പ്യന്‍മാര്‍



സുല്‍ത്താന്‍ ബത്തേരി പി.സി. അഹമ്മദ് ഹാജി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ജനുവരി 28 മുതല്‍ 31 വരെ  നടന്ന 48-മത് സംസ്ഥാന ആം റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയ്ക്ക് വേണ്ടി മത്സരിച്ച ആംഫിറ്റ് ജിമ്മിലെ അംഗങ്ങള്‍ ജേതാക്കളായി.
 

എഡ്വിന്‍ ബിജു, ആഞ്ചലോ ആന്റോ പുഴക്കര, ആദിത്യന്‍ അഭിലാഷ്, ഡെല്‍മ ജോര്‍ജ്ജ്, ചാണ്ടിച്ചന്‍ തോമസ്,ജോയി തോമസ്, അര്‍ജുന്‍ കെ.അനില്‍, നെവിന്‍ ജെയിംസ്, അനന്ദു രവീന്ദ്രന്‍, ശോഭന ചന്ദ്രന്‍, അഞ്ജു സന്തോഷ് എന്നിവര്‍ ചേര്‍ന്ന് 23 മെഡല്‍ നേടി. 
 
സബ് ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം എഡ്വിന്‍ ബിജു നേടി.കോച്ച് അനൂപ് പുളിക്കലിന്റെ പരിശീലനമികവിലാണ്  കോട്ടയംജില്ലയ്ക്കുവേണ്ടി മികച്ച വിജയം നേടാന്‍ സാധിച്ചതെന്ന് എഡ്വിന്‍ ബിജു, ജോയി തോമസ്, ആഞ്ചലോ ആന്റോ പുഴക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിശീലകന്‍ അനൂപ് പുളിക്കലും പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments