അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും പയപ്പാറില്‍ മത്സരിക്കും; ഫുട്‌ബോളിലല്ല, വടംവലിയില്‍!.... മത്സരം 27 ന്



സ്വന്തം ലേഖകൻ

അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും, ജര്‍മ്മനിയും സ്‌പെയിനുമൊക്കെ പയപ്പാറില്‍ ഏറ്റുമുട്ടും; ഫുട്‌ബോളിലല്ല വടംവലിയില്‍!


 പയപ്പാര്‍ ഗ്രാമസൗഹൃദ സമതിയുടെ അഖിലകേരള വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് അവരുടെ തനതുപേര് കൂടാതെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളുടെ പേരുകള്‍ക്കൂടി നല്‍കാനൊരുങ്ങുകയാണ് സംഘാടകര്‍.

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നാടും നഗരവും കീഴടക്കിയ പശ്ചാത്തലത്തിലാണ് ഗ്രാമസൗഹൃദ സമിതി സംഘടിപ്പിക്കുന്ന വടംവലി മത്സര ടീമുകള്‍ക്കും ഇങ്ങനെ പേരിട്ടിട്ടുള്ളതെന്ന് സംഘാടക സമിതി ഭാരവാഹികളായ എ.കെ. ബാലകൃഷ്ണന്‍ നായര്‍, പ്രദീപ് നന്ദകുമാര്‍, ഹരിപ്രസാദ് വട്ടുകുളത്തില്‍, മനോജ് ആപ്പിള്‍വില്ല, ബാബു കെ.എസ്. എന്നിവര്‍ പറഞ്ഞു.




പയപ്പാര്‍, അന്ത്യാളം, ഏഴാച്ചേരി തുടങ്ങി പത്തോളം ഗ്രാമങ്ങളിലെ കായിക പ്രേമികളും ബാഡ്മിന്റണ്‍ ക്ലബ്ബ് ഭാരവാഹികളും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ഗ്രാമസൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ 27-ാം തീയതി വൈകിട്ട് 5 ന് പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര മൈതാനിയിലാണ് അഖിലകേരള വടംവലി മത്സരം നടത്തുന്നത്. കോട്ടയം ജില്ലാ വടംവലി അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം.


ഒന്നാം സ്ഥാനക്കാര്‍ക്ക് കാല്‍ ലക്ഷം രൂപയും എവര്‍റോളിംഗ് ട്രോഫിയും മുട്ടനാടും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 20001 രൂപയും ട്രോഫിയും കരിംകോഴിയും സമ്മാനമുണ്ട്. മൂന്നാം സ്ഥാനക്കാര്‍ക്ക് 15001 രൂപയും ട്രോഫിയും കരിംകോഴിയും കിട്ടും. നാലാം സ്ഥാനക്കാര്‍ക്ക് 10001 രൂപയും ട്രോഫിയും കരിംകോഴിയും സമ്മാനമുണ്ട്. ഇതോടൊപ്പം 5 മുതല്‍ 16 വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസ് ഉണ്ട്. ഇതിനോടകം 30-ഓളം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.ഫോണ്‍: 9074480051, 6282524161



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments