സ്വന്തം ലേഖകൻ
ഡിപ്പോകളിൽ ദിവസവും എത്തി ചേരുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ബസുകളുടെ ഷെഡ്യൂൾ സർവ്വീസ് വിവരങ്ങളും ദിവസേന അറിയും വിധം സമയവും സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും പാലാ - ഈരാറ്റുപേട്ട ഡിപ്പോ കളിലൂടെ എത്തി പോകുന്ന ബസുകളുടെ വിവരവും സർവ്വീസ് റദ്ദാക്കിയ വിവരങ്ങളും ഒരു ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലൂടെ അറിയിക്കാൻ താലൂക്ക് വികസന യോഗം കെ.എസ്സ്. ആർ. റ്റി. സി. അധികൃതരോട് ആവശ്യപ്പെട്ടു
അടുത്ത മാസത്തെ വികസന സമിതി യോഗത്തിന് മുൻപ് ഇവ നടപ്പിൽ വരുത്തി അറിയിക്കാനും യോഗം നിർദ്ദേശിച്ചിട്ടുണ്ട്.
വികസന സമിതിയംഗം പീറ്റർ പന്തലാനിയാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.
പാലായിൽ നിന്നും രാത്രി 10 മണിക്കും 10:30 നും കോട്ടയത്തേയ്ക്കും 10 നും 11 നും ഇടയ്ക്കു ഒരോ ബസുകൾ ഈ രാറ്റുപേട്ട - പൂഞ്ഞാർ ഭാഗത്തേയ്ക്കും സമയ ക്രമീകരണം നടത്തി സർവീസ് നടത്തണമെന്നും യോഗം നിർദ്ദേശിച്ചു.
പ്ലാശനാലുള്ള മൂന്ന് സ്കൂളിലേയ്ക്ക് പനയ്ക്കപ്പാലത്തു നിന്നും ബസ് ഇറങ്ങി ഒരു കിലോമീറ്റർ അധികം നടന്നു പോകുകയും തിരിച്ചു പോകുകയും അമ്പാറ - മങ്കൊമ്പ് റോഡിലും പ്ലാശനാൽ നരിയങ്ങാനം, പ്ലാശനാൽ കുറുമണ്ണ് റോഡിലും ഫുട് പാത്തും ഐറിഷ് ഡ്രയിനേജ് വർക്കും നടത്തുന്നതിന് എസ്റ്റിമേറ്റ് എടുത്ത് . നടപ്പിലാക്കാൻ പി. ഡബ്ലൂ. ഡി. എൻജിനീയർക്ക് യോഗം നിർദ്ദേശം നല്കി.
ഇല്ലിക്കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് വൈദ്യൂതി എത്തിക്കുന്നതിന് 1700 മീറ്റർ ദൂരം ലൈൻ വലിക്കുന്നതിന് 356499 രൂപയ്ക്ക് തയ്യാക്കിയിട്ടുള്ള ഫണ്ട് അനുവദിച്ച നടപ്പിലാക്കാമെന്ന് കെ. എസ്. ഇ .ബി. എക്സിക്യൂട്ടീവ് എൻജനീയർ യോഗത്തിൽ അറിയിച്ചു
ഭക്ഷ്യ വിഷബാധ തടയുന്നുതിന് താലൂക്കിലെ 23 പഞ്ചായത്തുകളിലെയും പാലാ, ഈരാറ്റുപേട്ട നഗരസഭയിലെയും സെക്രട്ടറിമാരുടെയും മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർ മാരുടെയും മൂന്ന് നിയോജക മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെയും മീറ്റിംഗ് ആർ. ഡി. ഓ വിളിച്ചു ചേർക്കും.
ഇതോടൊപ്പം എല്ലാ മാസവും കടകളിൽ നടത്തിയ പരിശോധനകളുടെ വിവരം അറിയക്കാനും ഗുരുതരമായ കുറ്റം നടത്തിയവരുടെ സ്ഥാപങ്ങൾക്കെതിരെ കേസ് എടുക്കുകയും ഒപ്പം അടച്ചുപൂട്ടൽ നടപടി സ്വീകരിക്കാനും യോഗത്തിൽ പങ്കെടുത്ത പാലാ ആർ. ഡി.ഒ. നിർദ്ദേശിച്ചു.
എല്ലാ മാസവും നടത്തുന്ന പരിശോധന കളുടെ വിവരവും ഗുരുതര വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ വിവരവും താലൂക്ക് വികസന യോഗത്തിലും പത്രമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെയും അറിയിക്കുവാനും ആർ.ഡി.ഒ യോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
യോഗത്തിൽ താലൂക്ക് വികസന സമതിയംഗം പീറ്റർ പന്തലാനി അദ്ധ്യക്ഷത വഹിച്ചു. പാലാ ആർ ഡി ഒ ആർ . രാജേന്ദ്ര ബാബു, മീനച്ചിൽ തഹസീൽദാർ സുനിൽ കുമാർ, ജോസുകുട്ടി പൂവേലി മറ്റു ജനപ്രതിനിധികൾ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
0 Comments