കെ.സി.വൈ എം. മേഖല സംഗമം 30ന് പാലായില്‍



കെ.സി.വൈ.എം.വിജയപുരം രൂപതയുടെ നേതൃത്വത്തില്‍ പട്ടിത്താനം മേഖല യുവജന സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 30ന് പാലാ ഗാഡലുപ്പ മാതാ ദേവാലയത്തില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിന് കെ.സി.വൈ.എം.പാലാ യൂണിറ്റ് ആതിഥേയത്വം വഹിക്കും.

പട്ടിത്താനം ഫൊറോനയിലെ 11 ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും.കെ.സി.വൈ എം.മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയില്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പ്രകടനം.കെ.സി.വൈ എം.ലത്തീന്‍ സംസ്ഥാന ജന.സെക്രട്ടറി ജോസ് വര്‍ക്കി, മാന്നാനം കെ.ഇ. കോളേജ് അദ്ധ്യാപിക ഷെറിന്‍ കെ.എസ്, കെ.സി.വൈ.എം. മേഖല ഡയറക്ടര്‍ ഫാ.തോമസ് പഴവക്കാട്ടില്‍, യുവജന സമിതി വിജയപുരം രൂപത സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍, മുന്‍ പ്രസിഡന്റ് ജൂബി ജോര്‍ജ്ജ്, പാലാ യൂണിറ്റ് പ്രസിഡന്റ് എബിന്‍ ജോസഫ് എന്നിവര്‍ സംസാരിക്കും. 



ഉച്ചകഴിഞ്ഞ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, മോണ്‍.ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന. 4ന് നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനും മനുഷ്യമതിലും മാണി സി. കാപ്പന്‍ ഉദ്ഘാടനം ചെയ്യും. പിഡിസി അംഗങ്ങള്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ അണിചേരും.

കെ.സി.വൈ എം. വിജയപുരം രൂപത ജന.സെക്രട്ടറി സുബിന്‍ കെ. സണ്ണി, ഫാ.തോമസ് പഴവക്കാട്ടില്‍, ഇടവക വികാരി ഫാ.മാത്യു ഒഴത്തില്‍, ഇടവക സമിതി സെക്രട്ടറി പി.വി. ജോര്‍ജ്ജ്, സോന മൈക്കിള്‍, നിര്‍മ്മല്‍ സ്റ്റാന്‍ലി, ജൂബി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും.



പത്രസമ്മേളനത്തില്‍ കെ.സി.വൈ.എം. ഭാരവാഹികളായ ജോസ് വര്‍ക്കി, ഫാ. തോമസ് പഴവക്കാട്ടില്‍, ഇടവക വികാരി ഫാ. മാത്യു ഒഴത്തില്‍, ജനറല്‍ സെക്രട്ടറി സുബിന്‍ കെ. സണ്ണി, ഇടവക സമിതി സെക്രട്ടറി പി.വി. ജോര്‍ജ്ജ്, സോണി ജോസഫ്, ജിബിന്‍ ജോസഫ്, അനു വി.ബി എന്നിവര്‍ പങ്കെടുത്തു.


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments