സിപിഐ എം മുന്‍ പാലാ ഏരിയ കമ്മിറ്റി അംഗവും കെഎസ്ആര്‍ടിഇഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ഇടക്കോലി കുറ്റിയാങ്കല്‍ കെ ജി കേശവന്‍ (85 - റിട്ട. എടിഒ പാലാ) അന്തരിച്ചു.
സംസ്‌കാരം നാളെ ശനിയാഴ്ച പകല്‍ മൂന്നിന് വീട്ടുവളപ്പില്‍.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം കെഎസ്ആര്‍ടിസിയില്‍ സേവനമനുഷ്ടിച്ച കെ ജി കേശവന്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) ജില്ലയിലെ മുഖ്യ സംഘാടകരിലൊരാളാണ്.
അടിയന്തിരാവസ്ഥ കാലത്ത് സമരത്തില്‍ പങ്കെടുത്ത് അഞ്ചര മാസത്തോളം സസ്‌പെന്‍ഷന്‍ നടപടി നേരിട്ടു. അസോസിയേഷന്‍ പാലാ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1962ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച കേശവന്‍ ഈരാറ്റുപേട്ട എടിഒ പദവിയിലെത്തി 1993ലാണ് വിരമിച്ചത്.
പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ കേശവന്‍ സിപിഐ എം രാമപുരം ലോക്കല്‍ സെക്രട്ടറി, പികെഎസ് പാലാ ഏരിയ സ്ഥാപക സെക്രട്ടറി, കെഎസ്‌കെടിയു രാമപുരം പഞ്ചായത്ത് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യസംഘം ഏരിയ കമ്മിറ്റിയംഗം, കെഎസ്ആര്‍ടിസി പെന്‍ഷനഴ്‌സ് യൂണിയന്‍ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ എം ഇടക്കോലി ബ്രാഞ്ചംഗമാണ്.
ഭാര്യ: സാവിത്രി (ഇടക്കോലി ചാഴികാട്ട് കുടുംബാംഗം).




0 Comments