വേദനിക്കുന്ന എല്ലാവര്‍ക്കുമുള്ള സാന്ത്വനമാണ് അല്‍ഫോന്‍സാമ്മയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
അല്‍ഫോന്‍സാമ്മ സുകൃതപാതയില്‍ നടക്കുകയല്ല ഓടുകയും പറക്കുകയുമായിരുന്നു. മനസുകളെ തൊട്ടുണര്‍ത്തുന്ന ആധ്യാത്മിക ഖജനാവായി ഭരണങ്ങാനത്തെ കബറിടം മാറിക്കഴിഞ്ഞു.
അതിവേഗം മാറുന്ന സാമൂഹിക ചുറ്റുപാടില്‍ സഭ നേരിടുന്ന വെല്ലുവിളികള്‍ വലുതാണ്. സഭയുടെ സല്‍പേര് നശിപ്പിക്കാനുള്ള ഗൂഢവും സംഘടിതവുമായ ശ്രമങ്ങള്‍ വ്യാപകമാവുന്നുണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
.jpg)



0 Comments