ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി



ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് രാവിലെ കൊടിയേറി.

രാവിലെ 11ന് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

10 നാള്‍ നീണ്ടുനില്‍ക്കുന്ന ആത്മീയാഘോഷങ്ങള്‍ക്കാണ് ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തുടക്കമായത്. കേരള സഭയുടെ പുണ്യവും ഭരണങ്ങാനത്തിന്റെ ദീപവുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ രാജ്യമെമ്പാടും നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍ ഭരണങ്ങാനത്തേയ്ക്ക് എത്തുക.



രാവിലെ 11.15 നാണ് കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചത്. രൂപതാധ്യക്ഷനൊപ്പം മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവരും കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി.

കൊടിയേറ്റിനുള്ള കൊടിയുടെ വെഞ്ചരിപ്പ് കര്‍മം രൂപതാധ്യക്ഷന്‍ ബിഷപ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. ഫാ ജോര്‍ജ്ജ് ചാത്തന്‍കുന്നേല്‍, ഫാ ജോര്‍ജ്ജ് പൊന്നംവരിക്കയില്‍, തീര്‍ത്ഥാടകേന്ദ്രം റെക്ടര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട് എന്നിവരും സന്യസ്തരും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.



പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 28 വരെ എല്ലാദിവസവും രാവിലെ മുതല്‍ വിവിധ സമയങ്ങളിലായി വിശുദ്ധ കുര്‍ബാനകള്‍ നടക്കും. 28ന് രാവിലെ 10.30ന് ഇടവക പള്ളിയില്‍ തിരുനാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണവും നടക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments