വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി.

 


ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി.

ആത്മീയതയ്ക്ക് പ്രാ ധാന്യം നല്‍കി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു കൊടിയേറും. 28നാണ് പ്രധാന തിരുനാള്‍. കേരളത്തിലെ മൂന്നു റീ ത്തുകളിലെയും ബിഷപ്പുമാര്‍ തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവയുണ്ട്. തിരുനാള്‍ അടുത്തതോടെ ഭരണങ്ങാനത്ത് തീര്‍ഥാടകരുടെ തിര ക്കേറി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും ധാരാളം തീര്‍ത്ഥാടകരാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാനും നേര്‍ച്ചകാഴ്ചകളര്‍പ്പിക്കാനുമായി ഓരോ ദിവസവും എത്തുന്നത്.

19നു രാവിലെ 11.15ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30, രാവിലെ 6.45ന്, 8.30, 11, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് വിശുദ്ധ കുര്‍ബാനയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും.



തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. തീര്‍ഥാടനകേന്ദ്രത്തില്‍നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം ഇടവ ക ദേവാലയം ചുറ്റി തിരികെ തീര്‍ത്ഥാടന കേന്ദ്രത്തിലത്തുന്ന രീതിയിലാണ് പ്രദക്ഷിണം. 27ന് വൈകുന്നേരമുള്ള മെഴുകുതിരി പ്രദക്ഷിണം ഇടവക ദേവാലയത്തില്‍നിന്ന് ആരംഭിച്ച് അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച മഠത്തിലെത്തി തിരികെ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തും. പ്രധാന തിരുനാള്‍ ദിവസമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30വരെ 16 വിശുദ്ധ കുര്‍ബാനകളുണ്ട്. രാത്രി 9.30നുള്ള വിശുദ്ധ കുര്‍ബാന പ്രവാസികള്‍ക്കുവേണ്ടിയാണ്.



10.30ന് ഇടവക പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിവസം രാവിലെ ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. അന്നേ ദിവസം വിശുദ്ധയുടെ കബറിടത്തിങ്കലെത്തുന്ന എല്ലാ തീ ര്‍ഥാടകര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യും. തിരുനാള്‍ ദിവസങ്ങളില്‍ ഭരണങ്ങാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്റ്റാളുകളില്‍നിന്നു നേര്‍ച്ചയപ്പം വാങ്ങാം. തീര്‍ഥാടകര്‍ ക്കായി എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലും ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ടും അറിയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments