മാലിന്യം തള്ളുന്നത് ചിത്രമെടുത്താൽ സമ്മാനം... ആദ്യ സമ്മാനം റിട്ട. അദ്ധ്യാപകന് .




മാലിന്യം തള്ളുന്നതിന്റെ ചിത്രമെടുത്ത് പഞ്ചായത്തിനു നല്കിയാൽ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു പഞ്ചായത്ത്. ദിവസങ്ങൾ കഴിഞ്ഞില്ല റിട്ട: അദ്ധ്യാപകൻക്യാഷ് പ്രൈസിന് അർഹനായി.

പനമറ്റം ഇലമ്പലാശ്ശേരിൽ ബി. വിജയകുമാറിനാണ് ക്യാഷ് പ്രൈസ് ലഭിച്ചത്. പനമറ്റംഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ വീടിനു മുൻപിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാറിലെത്തി മാലിന്യം നിക്ഷേപിച്ചത്. 



 

മതിലിൽ സ്ഥാപിച്ച സി. സി. ടി. വി. യിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ ഈ ദൃശ്യങ്ങൾ പഞ്ചായത്തിൽ എത്തിച്ചതാണ്. സമ്മാനർഹനാകുവാൻ കാരണം. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിപ്പാർട്ടുമെന്റ് അസി: ഫോറസ്ട്രി കൺസർവേറ്റർ ഷാൻട്രി ടോം ക്യാഷ് അവാർഡ് സമ്മാനിച്ചു. 


എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കളം, സൂര്യമോൾ , അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്, ആഷാ മോൾ, ദീപ ശ്രീജേഷ്, സരീഷ് പനമറ്റം, നിർമ്മല ചന്ദ്രൻ, എലിക്കുളം കൃഷിഭവൻ ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ ജെ. അലക്സ റോയി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments