വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ശുദ്ധജലം ആണെന്നു കരുതി ബാറ്ററിയില്‍ ഉപയോഗിക്കുന്ന വെള്ളം എടുത്തു കുടിച്ച വിദേശ വനിതയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടു കുമളിയില്‍ വച്ചാണ് സംഭവം. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു 34 കാരി യു.എ.ഇ പൗരയായ വനിതയും കുടുംബാംഗങ്ങളും.
വാഹനത്തില്‍ ഇരുന്ന വെള്ളം ഇവര്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. മാര്‍ സ്ലീവാ മെഡിസിറ്റി ഐസിയുവില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.




0 Comments