പാലായിൽ ബലാൽസംഗ കേസ് പ്രതി പിടിയിൽ





പുലിയന്നൂർ വില്ലേജ് കൊഴുവനാൽ  അറയ്ക്കപ്പാലം ഭാഗത്ത് കിഴുതറയിൽ വീട്ടിൽ സണ്ണി മകൻ സോനു സണ്ണി ( 29 )ആണ് പാലാ പോലീസിൻ്റെ പിടിയിലായത്. 
 


 
 
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി പാലായിൽ ഉള്ള സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കുന്നതിനായി 20000 രൂപയും രണ്ട് പവൻ സ്വർണ്ണവും തട്ടിയെടുത്തതിനെ തുടർന്ന് യുവതി പാലാ പോലീസിൽ പരാതി നൽകുകയും യുവതിയുടെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
 


പാലാ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ കെ. പി ടോംസന്റെ നേതൃത്വത്തിൽ  പോലീസ് ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജോസഫ്, ശ്രീജേഷ് അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments