എന്റെ കല്യാണം വിളിക്കാന്‍ അച്ഛനൊപ്പം പുതുപ്പള്ളിയിലെ വീട്ടില്‍ പോയ ഓര്‍മ'; കുറിപ്പുമായി നവ്യ നായര്‍



അന്തരിച്ച പ്രമുഖ നേതാവ് ഉമ്മന്‍ ചാണ്ടിയെ ഓര്‍മിച്ച് നടി നവ്യ നായര്‍. തന്റെ കല്യാണം ക്ഷണിക്കാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ അച്ഛനൊപ്പം പോയിട്ടുണ്ടെന്നാണ് താരം പറയുന്നത്. 

തിരക്കുള്ള ദിവസമായിരുന്നിട്ടുകൂടി കല്യാണത്തിന് എത്തുമെന്ന് അദ്ദേഹം വാക്കു നല്‍കിയെന്നും നവ്യ വ്യക്തമാക്കി. ജനങ്ങളോട് ചേര്‍ന്നുനിന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നും താരം കുറിച്ചു. 


 

വിവാഹത്തിന് ഉമ്മന്‍ ചാണ്ടി എത്തിയതിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.നവ്യയുടെ കുറിപ്പ് വായിക്കാംപുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓര്‍മ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കില്‍ പോവാന്‍ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. 


സാരമില്ല ഞാന്‍ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനല്‍കി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുന്‍പ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്‌നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജനങ്ങളോട് ചേര്‍ന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments