പാലാ രൂപത കാര്‍ഷിക സംരംഭക സംഗമം നാളെ




കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ ധനകാര്യ വികസന ഏജന്‍സികളും കര്‍ഷക കൂട്ടായ്മകള്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, കര്‍ഷകദളങ്ങള്‍ തുടങ്ങിയ കര്‍ഷക കൂട്ടായ്മകളുടെയും കാര്‍ഷിക സംരംഭകരുടെയും ഒരു വിശേഷാല്‍ സംഗമം അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാളെ നടക്കും.

കാര്‍ഷിക സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം രാവിലെ 10 ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. പാലാ ഹരിതം എഫ്.പി.ഒ യുടെ തേനിന്റെ വിപണനോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വ്വഹിക്കും. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. 


ഇന്‍ഫാം രൂപതാ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, കേരള ബാങ്ക് ഡയറക്ടര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, അസി.ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, എഫ്.പി.ഒ.ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, ഹരിതം എഫ്.പി.ഒ ചെയര്‍മാന്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിക്കും. 


കേരള ബാങ്ക് ഡയറക്ടര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് (എ.ഐ.എഫ്) ടീം ലീഡര്‍ ഷാജി ജോര്‍ജ്, സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി). ചീഫ് കണ്‍സള്‍ട്ടന്റ് ആശിഷ് കുമാര്‍ കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ജി. ജയലക്ഷ്മി,  സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ (എസ്.എച്ച്.എം) ഡപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയ, ഉപജില്ലാ വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു, വ്യവസായ ഓഫീസര്‍ ചന്ദ്രന്‍ പി, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ) കണ്‍സള്‍ട്ടന്റ് ഫെബിന്‍ ലീ ജയിംസ് തുടങ്ങിയവര്‍ ക്ലാസ്സ് നയിക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments