കാര്‍ഷിക സംരംഭകര്‍ ഏറെ വിലമതിക്കപ്പെടുന്നവരാണന്നും നൂതന വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്കാവണമെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച കാര്‍ഷിക സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
അരുണാപുരം അല്‍ഫോന്‍സിയര്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമ്മേളത്തില്‍ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ഹരിതം എഫ്.പി. ഒ യുടെ തേന്‍ വിപണനോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വ്വഹിച്ചു.
ഇന്‍ഫാം ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍, പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടര്‍ ഫാ.തോമസ് കിഴക്കയില്‍, അസി.ഡയറക്ടര്‍ ഫാ.ജോസഫ് താഴത്തു വരിക്കയില്‍, എഫ്, പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം, സാന്‍തോം എഫ്.പി.ഒ. ചെയര്‍മാന്‍ സിബി കണിയാംപടി, ഹരിതം എഫ്.പി.ഒ. ചെയര്‍മാന്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം, എസ്.എഫ്.എ.സി കണ്‍സള്‍ട്ടന്റ് ആശിഷ് കുമാര്‍, എ.ഐ.എഫ് ടീം ലീഡര്‍ ഷാജി ജോര്‍ജ്, എസ്.എച്ച്.എം ഡപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയ, കൃഷി അസി.ഡയറക്ടര്‍ അഖില്‍ കെ രാജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റജിമോള്‍ എബ്രയില്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു, കമ്പനി സെക്രട്ടറി ഫെബിന്‍ ലീ ജയിംസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.
നബാര്‍ഡ്, എസ്.എഫ്.എ.സി, എന്‍.സി.ഡി.സി തുടങ്ങിയ ഏജന്‍സികളുടെ അംഗീകാരത്തോടെ ആരംഭിച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍, കാര്‍ഷിക സംരംഭകര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച കാര്‍ഷിക സംരംഭക സംഗമത്തിന് ബ്രദര്‍ ഡിറ്റോ ഇടമനശ്ശേരില്‍, മെര്‍ളി ജയിംസ്, ജോയി മടിയ്ക്കാങ്കല്‍, എബിന്‍ ജോയി, സൗമ്യാ ജയിംസ്, ഷീബാ ബെന്നി, ജസ്റ്റിന്‍ ജോസഫ്, വിമല്‍ ജോണി, ജയ്‌സി മാത്യു, ജിഷാ സാബു, ആലീസ് ജോര്‍ജ്, ആന്‍സാ ജോര്‍ജ്, വിജയ് ഹരിഹരന്‍, ജോസ്‌മോന്‍ ഇടത്തടത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.




0 Comments