എല്ലാ വീടുകളിലും രാമായണം ഏത്തുമ്പോള്‍ കുടുംബങ്ങള്‍ തമ്മില്‍ സേതു ബന്ധനം നടക്കുന്നുവെന്ന് ഇ.പി. ഗിരീഷ് പറഞ്ഞു.
വെമ്പള്ളി ദേവി ക്ഷേത്ര സന്നിധിയില്‍ നടന്നുവരുന്ന രാമായണ തത്വ സമീക്ഷയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാളെ സമീക്ഷ വേദിയില്‍ രാവിലെ 7 മുതല്‍ 10 വരെ രാമായണ പാരായണം, 10 മുതല്‍ സ്വാമി സല്‍സ്വരൂപാനന്ദ സരസ്വതി പ്രഭാഷണം,12 നും രാത്രി 7 നും ആചാര്യന്‍ പി കെ അനീഷ് പ്രഭാഷണം നടത്തും. ഉച്ചക്ക് 1 ന് ശബരി സല്‍ക്കാരം രാത്രി 8 ന് ഔഷധ കഞ്ഞി വിതരണം.




0 Comments