അമേരിക്കയിലെ മലയാളി മേയര്‍ റോബിന്‍ ജെ. എലക്കാട്ടിന് പാലായില്‍ സ്വീകരണം നല്‍കി.




സഫലം 55 പ്ലസ്സിന്റെ  നേതൃത്വത്തില്‍ അമേരിക്കയിലെ ടെക്‌സാസിലെ മിസ്സൗറി സിറ്റി മേയര്‍ റോബിന്‍ ജെ. എലക്കാട്ടിന് കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി.


ബാങ്ക് പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണം നടത്തി.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥന്‍, സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍,മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സെലിന്‍ റോയ്,ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍,രവി പാലാ,ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.


 

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മേയറെ പൊന്നാട അണിയിചാദരിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ക്ക് വേണ്ടി ഭാര്യ ആലീസ് മാണി കാപ്പന്‍ മേയറെ മേമന്റോ നല്‍കി ആദരിച്ചു.


അമേരിക്കയെയും ഇന്‍ഡ്യയെയും താരതമ്യപ്പെടുത്തിയുള്ള വിവിധ ചോദ്യങ്ങള്‍ക്ക് മേയര്‍ ഉത്തരം നല്‍കി.



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments