ബാലതാരമായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ യൂട്യൂബര്‍ കൂടിയാണ്.
തന്റെ വിശേഷങ്ങളെല്ലാം അനുശ്രീ യൂട്യൂബ് വിഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അനുശ്രീ പങ്കുവച്ച പുതിയ യൂട്യൂബ് വിഡിയോ ആണ്. കള്ള്ഷാപ്പില്‍ എത്തി കള്ളു കുടിക്കുന്ന അനുശ്രീയെയാണ് വിഡിയോയില്‍ കാണുന്നത്.
പുളിച്ച കഞ്ഞിവെള്ളത്തിന്റെ ടേസ്റ്റ് പോലെയുണ്ട് എന്നായിരുന്നു കള്ളു കുടിച്ചതിന് ശേഷമുള്ള അനുശ്രീയുടെ ആദ്യത്തെ കമന്റ്. താന്‍ കുടിച്ചിട്ടില്ല എന്നല്ല പറഞ്ഞതെന്നും അന്തസ്സായി കുടിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. പനങ്കള്ളും തെങ്ങുംകള്ളുമെല്ലാം കുടിച്ചിട്ടുണ്ട്. വിഡിയോയില്‍ ആദ്യമായാണ് കുടിക്കുന്നത്. അതിനാല്‍ താന്‍ നിഷ്‌കളങ്കത അഭിനയിക്കുന്നതാണെന്നു അനുശ്രീ പറഞ്ഞു.
ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയാലും ഷാപ്പില്‍ ഇരുന്ന് കഴിക്കുന്നതിന്റെ ടേസ്റ്റ് കിട്ടില്ലെന്നും താരം പറയുന്നുണ്ട്.കള്ളിനൊപ്പം പല തരത്തിലുള്ള ടച്ചിങ്‌സും അനുശ്രീ പരീക്ഷിക്കുന്നുണ്ട്. കൂന്തല്‍, കക്ക, ചെമ്മീന്‍, ബീഫ് എന്നിവയെല്ലാം ടേസ്റ്റ് ചെയ്ത് അഭിപ്രായം പറഞ്ഞു. മുയല്‍, ഞണ്ട്, പോര്‍ക്ക് ഉള്‍പ്പടെയുള്ളവ വാങ്ങിയെങ്കിലും അനുശ്രീ അതൊന്നും കഴിച്ചില്ല. എന്തായാലും വിഡിയോയ്ക്ക് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്.
റീച്ച് കൂട്ടാനായി ഏത് രീതിയിലുള്ള വിഡിയോയും എടുക്കുമെന്നാണ് കമന്റുകള്‍. വെജിറ്റേറിയനാണെന്ന് നേരത്തെ പറഞ്ഞിട്ട് നോണ്‍ വെജ് കഴിക്കുന്നത് എന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. ബാലതാരമായിട്ടായിരുന്നു അനുശ്രീ ആദ്യം വേഷമിട്ടിരുന്നത്.
'ഓമനത്തിങ്കള്‍ പക്ഷി', 'അമല', 'പാദസരം', തുടങ്ങിയ സീരിയലുകളില്‍ മികച്ച വേഷങ്ങളില്‍ എത്തി. ഛായാഗ്രാഹകനായ വിഷ്ണുവിനെയായിരുന്നു വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്. കുഞ്ഞ് ജനിച്ചതിനു പിന്നാലെ ഇവര്‍ വേര്‍പിരിയുകയായിരുന്നു.




0 Comments