വനിതാ പ്രതിഭകളെ അണിനിരത്തി കഥകളി



എന്‍എസ്എസ് താലൂക്ക് യൂണിയന്റെയും പാലാ കേളി കഥകളി രംഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ പ്രതിഭകളെ അണിനിരത്തി കഥകളി അവതരിപ്പിക്കും. 

ഓണാഘോഷങ്ങളുടെ ഭാഗമായി 27ന് വൈകിട്ട് 3 മുതല്‍ എന്‍എസ്എസ് യൂണിയന്‍ ഹാളിലാണ് കഥകളി അരങ്ങേറുന്നത്. കഥ- ലവളാസുരവധം. കഥകളി അവതാരകരായി ക്ഷമാരാജ, ധന്യാ ഹരികുമാര്‍, നര്‍മ്മദാ വാസുദേവന്‍,  ഡോ. ജയന്തി ദേവരാജ് എന്നിവര്‍ ചമയം അണിയും.



ആര്‍എല്‍വി മിഥുന്‍ ചന്ദ്രന്‍, നാട്യമണ്ഡലം ശിവപ്രസാദ് എന്നിവരും വേഷധാരികളാകും. പൂര്‍ണ്ണമായും വനിതകള്‍ അവതരിപ്പിക്കുന്ന കഥകളി അപൂര്‍വ്വമാണെന്ന് സംഘാടര്‍ അറിയിച്ചു. കളിയരങ്ങ് പ്രസിഡന്റ് സി.പിയ ചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 


കേളി കഥകളി രംഗം പ്രസിഡന്റ് കെ.ആര്‍. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. പി.എം. പ്രകാശ് കുമാര്‍, അഡ്വ. ഡി. ബാബുരാജ് എന്നിവര്‍ പ്രസംഗിക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments