രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ച യു.ഡി.എഫിലെ മൂന്ന് പ്രമുഖ നേതാക്കളുടെ പത്രികകള്‍ തള്ളി.
പ്രചാരണ പരിപാടികള്‍ നടന്നുവരികയാണ് അപ്രതീക്ഷിതമായ നടപടി ഉണ്ടായത്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് നോട്ടീസുകളും പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും നിരത്തി സ്ഥാപിച്ച് പ്രചാരണം നടത്തി വരുന്നതിനിടയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ജോസഫ് ഗ്രൂപ്പ് നേതാവ് പി.ജെ. മത്തച്ചന്‍, കോണ്‍ഗ്രസ് നേതാവ് ബെന്നി കച്ചിറമറ്റം, വനിതാ വിഭാഗത്തില്‍ നോമിനേഷന്‍ സമര്‍പ്പിച്ച ബീന വിജയന്‍ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്.
ഇപ്പോള്‍ വി.എ.ജോസ് ഉഴുന്നാലിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ഭരണ സമിതിയില്‍ ഉണ്ടായിരുന്ന ഏതാനും അംഗങ്ങള്‍ കേരള കോണ്‍ (എം) നേതൃത്വം നല്‍കുന്ന പാനലില്‍ ചേര്‍ന്നിരുന്നു.
നിലവില്‍ ബാങ്ക് ഭരണസമിതി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു കേരള കോണ്‍ (എം) നേതാവുമായ ബൈജു ജോണ്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് പാനലുമായാണ് യു.ഡി.എഫ് ഇവിടെ മത്സരിക്കുന്നത്. പത്രിക തള്ളിയവര്‍ക്ക് പകരം ഡമ്മികളായി പത്രിക നല്‍കിയവരെ ഉള്‍പ്പെടുത്തി മത്സരിക്കും.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ കേ. കോണ്‍ (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം.നേതാവ് കെ.എസ് രാജു അദ്ധ്യക്ഷത വഹിച്ചു. പി.എം.മാത്യു, ലാലിച്ചന്‍ ജോര്‍ജ്, ടോബിന്‍: കെ.അലക്‌സ്, അഡ്വ.വി.ടി.തോമസ്, പി.എ.മുരളി, എം.ടി. ജാന്റിസ് എന്നിവര്‍ പ്രസംഗിച്ചു.
.png)



0 Comments