രാമപുരത്ത് ജനധിപത്യം അട്ടിമറിച്ചു - യൂ.ഡി.എഫ്.




രാമപുരം സര്‍വ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ മുന്നണിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ അകാരണമായി റിട്ടേണിംഗ് ഓഫീസറെക്കൊണ്ട് എല്‍.ഡി.എഫ്. തള്ളിച്ചു എന്ന് യൂ.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി പറഞ്ഞു. 


സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ വാടക കൊടുത്ത് ബിസിനസ് നടത്തുന്നു എന്നും, മറ്റൊരാള്‍ തന്റെ കുടുംബം പോറ്റാന്‍ സ്വയം തൊഴില്‍ എന്ന നിലയില്‍ അമനകര ബാങ്കിന്റെ സ്റ്റെപ്പിന് അടിയില്‍ തയ്യല്‍ക്കട നടത്തുന്നു എന്നും, മറ്റൊരാളുടെ നോമിനേഷന്‍ ഫോമിലെ ചെറിയ തിരുത്ത് വന്നു എന്നീ കാരണങ്ങള്‍ പറഞ്ഞുമാണ് സ്ഥാനാര്‍ത്ഥിത്വം തള്ളിച്ചത്. 


നിക്ഷേപ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് സഹകരണ നിയമപ്രകാരം തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് നിക്ഷേപം ഉണ്ടാകണമെന്ന നിയമം കാറ്റില്‍ പറത്തി സഹകരണ ജനാധിപത്യ മുന്നണിയുടെ നിക്ഷേപ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നോമിനേഷന്റെ രണ്ട് ദിവസം മുന്‍പ് നിക്ഷേപം നടത്തിയത് നിയമവിരുദ്ധമെന്ന് ജനാധിപത്യ മുന്നണി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടും, 5.30 വരെ ഒന്നും മിണ്ടാതിരുന്ന റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് യൂ.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments