സ്വന്തം ലേഖകന്‍
പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി മരിയന്‍ കണ്‍വെന്‍ഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 412-ാമത് കല്ലിട്ട തിരുനാളും ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 8 വരെ ആഘോഷിക്കുമെന്ന് സംഘാടകര്‍ പാലായില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം..👇👇👇
മരിയന്‍ കണ്‍വന്‍ഷന്‍ റവ. ഫാ. മാത്യു വയലാമണ്ണില്‍ നയിക്കും. 27 ന് വൈകിട്ട് 5 ന് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. സെപ്റ്റംബര്‍ 8 നാണ് പ്രധാന തിരുനാള്‍.
പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോസഫ് തടത്തില്‍, ഫാ. സ്‌കറിയ മേനാംപറമ്പില്‍, ജോമോന്‍ വേലിക്കകത്ത്, പ്രൊഫ. തങ്കച്ചന്‍ മാത്യു, പി.ഡി. മാണി, ടോം ഞാവള്ളില്‍തെക്കേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments