സ്വന്തം ലേഖകന്‍
ലാഭകരമായി പ്രവര്‍ത്തിക്കുന്ന രാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാന്‍ സി.പി.എം. ഭരണത്തിന്റെ പിന്‍ബലത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ശ്രമങ്ങള്‍ നടത്തിവരികയാണ് എ.ഐ.സി.സി. മെമ്പര്‍ ജോസഫ് വാഴയ്ക്കന്‍, യു.ഡി.എഫ്. നേതാക്കളായ സി.റ്റി. രാജന്‍, അഡ്വ. ബിജു പുന്നത്താനം, മോളി പീറ്റര്‍, വി.എ. ജോസ് ഉഴുന്നാലില്‍, തോമസ് ഉഴുന്നാലില്‍, മത്തച്ചന്‍ പി.ജെ. പുതിയിടത്തുചാലില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വീഡിയോ ഇവിടെ കാണാം...👇👇👇
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ബൈജു ജോണിന്റെ നേതൃത്വത്തില്‍ സി.പി.എം.നെ കൂട്ടുപിടിച്ച് രാമപുരം ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി നിയമവിരുദ്ധമായി ചെയ്ത വോട്ടുകള്‍ കോടതി പിന്നീട് തടഞ്ഞതായും യു.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ബാങ്ക് ഭരണസമിതിയിലെ അംഗമായിരിക്കുന്ന ഇത്തവണ യു.ഡി.എഫ്. പാനലിലെ സ്ഥാനാര്‍ത്ഥിയുമായ മത്തച്ചന്‍ പുതിയിടത്തുചാലിലിന്റെ നോമിനേഷന്‍ ഭരണസ്വാധീനത്തിന്റെ മറവില്‍ തള്ളിക്കളയുകയും വനിതാ സ്ഥാനാര്‍ത്ഥിയായിരുന്ന ബീനാ വിജയന്‍ ഉപജീവനത്തിനായി ബാങ്ക് കെട്ടിടത്തിന്റെ സ്റ്റെപ്പിന്റെ അടിയില്‍ തയ്യല്‍ ജോലി നടത്തുന്നതിന്റെ പേരില്‍ ബാങ്കുമായി സാമ്പത്തിക ഇടപാടുണ്ട് എന്ന് ആരോപിച്ചുകൊണ്ടുമാണ് നോമിനേഷന്‍ തള്ളിക്കളഞ്ഞതെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.
ബാങ്ക് ഭരണം പിടിച്ചെടുക്കാന്‍ നടത്തുന്ന ഗൂഢനീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു. നിക്ഷേപ മണ്ഡലത്തില്‍ മത്സരിക്കുന്ന ബൈജു ജോണ്‍ ബാങ്ക് ഇലക്ഷന്‍ പ്രഖ്യാപിച്ച ശേഷം നോമിനേഷന് രണ്ട് ദിവസം മുമ്പാണ് തുക ഡിപ്പോസിറ്റ് ചെയ്തതെന്നും ഇത് നിയമവിരുദ്ധമാണെന്നും യു.ഡി.എഫ്. നേതാക്കള്‍ പറയുന്നു.
ഭരണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരെയും ഗുണ്ടകളേയും ഉപയോഗിച്ച് രാമപുരം ബാങ്ക് പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം രാമപുരത്തെ സഹകാരികള്‍ പരാജയപ്പെടുത്തുമെന്നും യു.ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.




0 Comments