സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍.
മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പരീത് ആണ്രാമമംഗലം പൊലീസ്അറസ്റ്റു ചെയ്തത്.അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോടാണ് മഫ്തിയിലെത്തിയ പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.അവധി ദിവസമായതിനാല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു നിന്നിരുന്ന യുവതികളടക്കമുള്ള സംഘത്തോട് ഇയാള്‍ കയര്‍ക്കുകയും തുടര്‍ന്ന് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
യുവതികള്‍ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. പൊലീസുകാരനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി.
.jpeg)



0 Comments