ഹനുമാന്‍ സ്വാമിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകം കൂടിയാണ് രാമായണമെന്ന് തപസ്യ ജില്ലാ പ്രസിഡന്റ് വി.കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.
മൃതസഞ്ജീവനി തിരഞ്ഞുപോയ ഹനുമാന്‍ മരുന്ന് തിരിച്ചറിയാനാകാതെ മരുത്വാമല തന്നെ എടുത്തുകൊണ്ടുവന്നതും ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേയുണ്ടായ തടസങ്ങളെല്ലാം അതിജീവിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രം. രാമായണം ശ്രീരാമന്റെ മാത്രമല്ല ഹനുമാന്റെയും കൂടി അയനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുധര്‍മ്മ സനാതന ധര്‍മ്മപാഠശാല മണക്കാട് ഐശ്വര്യസേവാട്രസ്റ്റ് ഹാളില്‍ സംഘടിപ്പിച്ച രാമായണമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ നിര്‍വഹിച്ചു. സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഈശ്വര്‍ ഷിജോയെ അനുമോദിച്ചു. തുടര്‍ന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. പ്രസിഡന്റ് ആര്‍.ആര്‍. ജയകുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍. ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ഇ.വി. ശശി പ്രസംഗിച്ചു
.webp)



0 Comments