ലക്ഷ്യപ്രാപ്തിയിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗമെന്തെന്ന് പഠിപ്പിക്കുന്ന രാമായണത്തിന് ആധുനിക കാലഘട്ടത്തില്‍ പ്രസക്തിയേറെയാണെന്ന് പ്രൊഫ. ബി. വിജയകുമാര്‍ പറഞ്ഞു.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശമാണ് സീതാവാക്യങ്ങളിലൂടെ തെളിയുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാമായണ വിചാരധാരയില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. വിജയകുമാര്‍.
സമ്മേളനം അനിതാ ജെ. നായര്‍ ഉദ്ഘാടനം ചെയ്തു. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, സുരേഷ് ലക്ഷ്മി നിവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
6-ാം തീയതി വൈകിട്ട് 5.30ന് നടക്കുന്ന രാമായണ വിചാരധാരയില്‍ റിട്ട. എ.ഇ.ഒ. ലളിതാംബിക കുഞ്ഞമ്മ പ്രഭാഷണം നടത്തും.




0 Comments