പ്രധാന മന്ത്രിക്ക് ഓണക്കോടി - രാമപുരം സ്വദേശിയുടെ ഡിസൈനില്‍



ഓണത്തിന് പ്രധാനമന്ത്രിക്ക് കേരളാ സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി രാമപുരം സ്വദേശിയുടെ ഡിസൈനിലാണ് നിര്‍മ്മിക്കുന്നത്.

 

 

കണ്ണൂര്‍ മേലേചൊവ്വയിലെ ലോകനാഥ് സഹകരണ നെയ്ത്ത് സംഘമാണ് പ്രധാനമന്ത്രിക്കായി ഓണക്കോടി ഒരുക്കുന്നത്. ക്ലസ്റ്ററിലെ ഡിസൈനറായ കോട്ടയം രാമപുരം മേതിരി ഇടത്തട്ടാംകുന്നേല്‍ തങ്കച്ചന്റെയും ആന്‍സിയുടെയും മകള്‍ അജ്ഞുവാണ് പ്രധാനമന്ത്രിക്കുള്ള തുണിയുടെ നിറം തിരഞ്ഞെടുത്തതും, പാറ്റേണ്‍ രൂപകല്‍പ്പന ചെയ്തതും. 


ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേര്‍ത്ത് കുത്തനെ വരയോട് കൂടിയാണ് പ്രധാന മന്ത്രിക്കുള്ള കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. 


അതീവ ശ്രദ്ധയോടെയുള്ള നെയ്ത്തില്‍ ഒരുദിവസം മൂന്ന് മീറ്റര്‍ തുണി മാത്രമേ നിര്‍മ്മിക്കുവാന്‍ സാധിക്കൂ. ദേശീയ കൈത്തറി ദിനമായ നാളെ തുണി തിരുവനന്തപുരത്ത് എത്തിച്ച് ഹാന്‍ടെക്സിന്റെ തിരുവനന്തപുരത്തെ തുന്നല്‍ കേന്ദ്രത്തിലാണ് കുര്‍ത്ത തയ്ച്ച് എടുക്കുന്നത്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments