നഗരസഭയിലെ ക്ലീന്‍ സിറ്റി മാനേജരെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണന്നും കൗണ്‍സില്‍ തീരുമാനം ഒരു മാസമായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപ്പാക്കാന്‍ വിസമ്മതിച്ച നഗരസഭ ആരോഗ്യ വകുപ്പ് മേധാവിയോട് അദ്ദേഹത്തിന്റെ സീറ്റില്‍ ചെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് ഉണ്ടായതെന്നും തുടര്‍ന്ന് ഓഫിസ് വിട്ട് നഗരസഭയുടെ പടികള്‍ ഇറങ്ങി പോയപ്പോള്‍ അദ്ദേഹം പുറകെ വന്ന് ഓഫിസിന്റെ പുറത്ത് വച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായതെന്നും ഇതിന് ദൃക്‌സാക്ഷികള്‍ ഉണ്ടെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.
നഗരസഭയില്‍ മറ്റ് നഗരസഭകളെ അപേഷിച്ച് ഹെല്‍ത്ത് വിഭാഗത്തില്‍ ധാരാളം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും ജീവനക്കാരും ഉണ്ട്. എന്നാല്‍ ഈ മേല്‍ഉദ്യേഗസ്ഥന്റെ താല്പര്യമില്ലായ്മയും അലംഭാവവും നിമിത്തം പല കാര്യങ്ങളും സമയത്ത് നടക്കുന്നില്ല. കൗണ്‍സിലര്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ പുല്ലുവെട്ടി യന്ത്രം കേടാണെന്ന് കാരണം പറഞ്ഞ് കാട് വെട്ടിതെളിക്കാന്‍ സാധിക്കുന്നില്ല.
എന്നാല്‍ നന്നാക്കാന്‍ തീരുമാനം എടുത്ത് നല്‍കി മാസങ്ങളായിട്ടും ഈ ഉദ്യേഗസ്ഥന്‍ അത് നടപ്പിലാക്കാതെ ഫയല്‍വച്ച് താമസിപ്പിച്ചതിനെ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ചോദ്യം ചെയ്തതാണ് ഉദ്യേഗസ്ഥനെ പ്രകോപിപ്പിക്കാനുള്ള കാരണം. ഇനി എന്തെങ്കിലും മോശം പെരുമാറ്റം തന്റെ ഭാഗത്ത് ഉണ്ടായാല്‍ അത് മേല്‍അധികാരികളായ ചെയര്‍പേഴ്‌സണോടോ, സെക്രട്ടറിയോടോ പരാതി പറയുന്നതിന് പകരം പുറകെ ഓഫിസിന് പുറത്ത് വന്ന് പോര്‍ വിളി നടത്തി പ്രകോപനം സൃഷ്ടിച്ച് മര്‍ദ്ദന കഥ സൃഷ്ടിച്ചത് ന്യായികരിക്കത്തക്കതാണോയെന്ന് ഷാജു തുരുത്തന്‍ ചോദിക്കുന്നു.
കൗണ്‍സിലര്‍മാര്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ശുചീകരണ കാര്യങ്ങള്‍ ചോദി ക്കുമ്പോള്‍ അതിന് മറുപടി നല്‍കേണ്ടതും ബന്ധപ്പെട്ടവരെ കൊണ്ട് ചെയ്യിക്കണ്ടത് തന്റെ കടമയാണന്നും അത് തുടര്‍ന്നും നിര്‍വ്വഹിക്കുമെന്നും ഷാജു തുരുത്തന്‍ പറഞ്ഞു. ഇതിനെതിരെ കള്ള കേസ് കൊടുത്താല്‍ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇതില്‍ രാഷ്ട്രീയം കൂട്ടി കലര്‍ത്തുമ്പോള്‍ പൊതുജനങ്ങളോട് ഉള്ള വെല്ലുവിളിയായി മാത്രമെ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ഓഫീസില്‍ നിന്ന് ഇറങ്ങിയ തന്നെ പിന്നാലെ വന്ന് കൈയ്യേറ്റത്തിന് ശ്രമിച്ച ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാജു വി. തുരുത്തന്‍ പറഞ്ഞു.




0 Comments