ദേശീയ ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുക്കുകയെന്ന ഒന്‍പതാം വയസ്സില്‍ നെഞ്ചിലേറ്റിയ സ്വപ്നം ശ്രേയ മരിയ മാത്യു സാക്ഷാത്കരിക്കുന്നു.
നവംബറില്‍ ഒറീസയില്‍ നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാനുള്ള അവസരമാണ് ഈ കൊച്ചുമിടുക്കിക്ക് സാധ്യമായിരിക്കുന്നത്.
തൊടുപുഴയില്‍ നടന്ന യോനക്സ് സണ്‍റൈസ് കേരള സ്റ്റേറ്റ് ബാഡ്മിന്റണ്‍ സബ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിമൂന്നുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും കരസ്ഥമാക്കിയാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത നേടിയത്. മുത്തോലി സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും മുത്തോലി വലിയമംഗലത്ത് അവിനാഷ് - ആഷ ദമ്പതികളുടെ പുത്രിയുമായ ശ്രേയ മരിയ മാത്യു ഈ നേട്ടത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിവിധ ചാമ്പ്യന്‍ ഷിപ്പുകളില്‍ ആറ് സ്വര്‍ണ മെഡലുകളും നാല് വെള്ളി മെഡലും ഇതിനോടകം ശ്രേയ നേടിക്കഴിഞ്ഞു. ഒന്നാം ക്ലാസ് മുതല്‍ ബാഡ്മിന്റണ്‍ കൂടുതലായി ഇഷ്ടപ്പെട്ട ശ്രേയ ദിവസംതോറുമുള്ള പ്രാക്ടീസ് അന്നുമുതല്‍ ആരംഭിച്ചിരുന്നു.
പാലാ സെന്റ് തോമസ് കോളജ് കോംപ്ലക്സിലെ ഷിബ്സ് ബാഡ്മിന്റണ്‍ സ്‌കൂളിലാണ് ശ്രേയ പരിശീലനം നടത്തുന്നത്. പരിശീലകരുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടുകൂടെ ലോകോത്തരമത്സരത്തില്‍ പങ്കെടുക്കണമെന്നാണ് ഇപ്പോള്‍ ശ്രേയയുടെ ലക്ഷ്യം. ആയതിലേക്കായി പരീശിലനം കൂടുതല്‍ കാര്യക്ഷമമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ശ്രേയ.





0 Comments