ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
തൊടുപുഴ ടൗണിലേക്ക് ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കുക, ട്രാഫിക്കറ്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കുക, ട്രാഫിക് കമ്മിറ്റിയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഐ .എം. എ റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
മണക്കാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ്ണസമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു ) ഈസ്റ്റ് ഏരിയ സെക്രട്ടറി പി.ജെ രതീഷ് അധ്യക്ഷത വഹിച്ചു.
വെസ്റ്റ് ഏരിയ സെക്രട്ടറി കെ.കെ കബീര്‍, എം.ആര്‍ സഹജന്‍, ഇ .വി സന്തോഷ്, ജില്‍സണ്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പി ധര്‍മ്മദാസ്, സുമേഷ് മാധവന്‍. പി.എം സുഭാഷ്, അജി തങ്കപ്പന്‍,എം .കെ ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




0 Comments