രാമപുരം നാലമ്പല തീര്‍ത്ഥാടനം അവസാനിക്കാന്‍ 6 ദിവസം മാത്രം ബാക്കി നില്‍ക്കെ രാമപുരം ഗ്രാമപഞ്ചായത്തിന്റെയും, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ നാല് ക്ഷേത്രങ്ങളിലുമെത്തി തീര്‍ത്ഥാടനം വിലയിരുത്തി.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും പോലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവും നല്‍കിയിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്ണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവടങ്ങളില്‍ എത്തിയാണ് സംഘം മടങ്ങിയത്.
ശ്രീരാമസ്വാമി ക്ഷേത്രം മാനേജര്‍ രഘുനാഥ് കുന്നൂര്‍മന, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സോമനാഥന്‍ നായര്‍ അക്ഷയ, നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണകുമാര്‍ കൃഷ്ണനിവാസ്, നാരായണന്‍ നമ്പൂതിരി കൊണ്ടമറുക് ഇല്ലം, പി.പി. നിര്‍മ്മലന്‍ പെട്ടകത്താനത്ത് എന്നിവര്‍ ജനപ്രതിനിധികളോടും, വ്യാപാരികളോടും തീര്‍ത്ഥാടത്തെക്കുറിച്ച് വിശദീകരിച്ചു.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, മെമ്പര്‍മാരായ ജയ്‌മോന്‍ മുടയാരത്ത്, ആന്‍സി ബെന്നി, വിജയകുമാര്‍ മണ്ഡപത്തില്‍, ആന്റണി പാലുകുന്നേല്‍, സുശീലകുമാരി മനോജ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി മിറ്റത്താനി, സണ്ണി കാഞ്ഞിരത്താംകുന്നേല്‍, ഷാജന്‍ ഉഴുന്നാലില്‍, ഷാജികുമാര്‍ പയനാല്‍, ജോര്‍ജ് വടയാര്‍, ബെന്നി ആനത്താറ, ബെന്നി ഇരുവേലിക്കുന്നേല്‍, രാജേഷ്‌കുമാര്‍ ഇളംതുരുത്തില്‍, വേണു അറയ്ക്കമാലില്‍ എന്നിവരാണ് ക്ഷേത്രങ്ങളില്‍ എത്തിയത്.




0 Comments