അടിയന്തിര കൗണ്‍സില്‍ വിളിക്കണം... പാലാ നഗരസഭയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച സംഭവം ഭരണപക്ഷത്തെ ജീര്‍ണ്ണതയും, ഭരണ സ്തംഭനവും ആണ് തുറന്നു കാട്ടുന്നത് - പോലീസ് നടപടി അനിവാര്യം: യുഡിഎഫ്.



ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറെ പരസ്യമായി മര്‍ദ്ദിച്ചത് നഗരസഭക്ക് കളങ്കവും അപമാനവും ഉണ്ടാക്കിയെന്ന് നഗരസഭ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഭിപ്രായപ്പെട്ടു.

പ്രസ്തുത വിഷയം മാത്രമായി ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട്  9 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് ചെയര്‍പേഴ്സണ് കൊടുത്തു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ജോസ് ഇടേട്ട്, പ്രിന്‍സ് വി സി , മായ രാഹുല്‍, സിജി ടോണി, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ലിജി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.





പാലാ നഗരസഭയില്‍  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച സംഭവം ഭരണപക്ഷത്തെ ജീര്‍ണ്ണതയും, ഭരണ സ്തംഭനവും ആണ് തുറന്നു കാട്ടുന്നത് - പോലീസ് നടപടി അനിവാര്യം:  യുഡിഎഫ്.

പാലാ: നഗരസഭയിലെ ഭരണമുന്നണിയുടെ ജീര്‍ണ്ണതയാണ്  ഹെല്‍ത്ത് സൂപ്പര്‍വൈസറെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍ മര്‍ദ്ദിച്ചതിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ്  ആരോപിച്ചു.  നാളുകളായി ഭരണം മുന്നണിയിലെ കിടമത്സരം മൂലം നഗരസഭയില്‍ ഭരണ സ്തംഭനം ആണ്.  പലപ്പോഴും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥരും ഭരണമുന്നണിയും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടി കോടതി എന്ന സംവിധാനം പോലെ വിഷയങ്ങള്‍  ഒതുക്കി തീര്‍ക്കുന്നത് പതിവ് സംഭവമായി മാറുകയാണ്.  
 
 
ഇത്തവണയും  വിഷയം ഒതുക്കി തീര്‍ക്കാന്‍ സമ്മാനമായി നീക്കം നടക്കുന്നുണ്ട്.  ഇത് രാജ്യത്തെ നിയമവ്യവസ്ഥയോട് തന്നെയുള്ള വെല്ലുവിളിയാണ്.  ഇത്തരം പ്രവര്‍ത്തന ശൈലി അംഗീകരിക്കുവാനോ കണ്ടു നില്‍ക്കുവാനോ  യുഡിഎഫിന് കഴിയില്ല.  പോലീസ് കേസടുത്ത് നീതിയുക്തമായി അന്വേഷണം നടത്താത്ത പക്ഷം  സമരപരിപാടികളും,  നിയമ നടപടികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് യുഡിഎഫ് പാലാ മണ്ഡലം ചെയര്‍മാന്‍ തോമസ് ആര്‍ വി ജോസ് പ്രസ്താവിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments