വെട്ടൂര്‍ സ്മാരക കഥാസമ്മാനം രമേശന്‍ മുല്ലശ്ശേരിക്ക്



സഹൃദയ സമിതിയുടെ വെട്ടൂര്‍ രാമന്‍ നായര്‍ സ്മാരക കഥാ സമ്മാനം രമേശന്‍ മുല്ലശ്ശേരി (പിറവം) രചിച്ച വസന്തത്തെ വരവേല്‍ക്കാന്‍ ആവാതെ പോയ ചില ഒറ്റക്കിളി ചിലക്കലുകള്‍ എന്ന കഥയ്ക്ക് ലഭിച്ചു.


ലിന്റാ മോള്‍ ആന്റണി (കടനാട്) രചിച്ച വാര്‍ദ്ധക്യവും വരമാണ് എന്ന കഥ രണ്ടാം സമ്മാനവും ഷീനിററ് മാത്യു (കണ്ണൂര്‍) രചിച്ച കപ്പോര്‍മ്മ എന്ന കഥ മൂന്നാം സമ്മാനവും നേടി.




12-ാം തീയതി രാവിലെ 10 മണിക്ക് ടോംസ് ചേമ്പറില്‍ ചേരുന്ന വെട്ടൂര്‍രാമന്‍ നായര്‍ സ്മൃതി സദസ്സില്‍ കഥാകൃത്ത് സന്തോഷ് ജെ.കെ.വി സമ്മാനങ്ങള്‍ വിതരണം ചെയ്യും. സമിതിഅദ്ധ്യക്ഷന്‍ രവിപുലിയന്നൂര്‍ അദ്ധ്യക്ഷത വഹിക്കും.


എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത് കളമ്പൂരില്‍ താമസിക്കുന്ന രമേശന്‍ മുല്ലശ്ശേരി പ്രമുഖ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി കഥകള്‍ എഴുതി വരുന്നു. അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments