വസുധൈവ കുടുംബകം എന്ന ഭാരതീയ ദര്‍ശനത്തിലൂന്നി ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് കാരിത്താസ് ഇന്‍ഡ്യയുടെ ദര്‍ശന വാക്യമെന്നും സാഹോദര്യത്തിനും മാനവീയതയ്ക്കുമായി ഒന്നിച്ചു മുന്നേറാന്‍ കാരിത്താസ് ഇന്‍ഡ്യ പ്രതിജ്ഞാബദ്ധമാണന്നും കാരിത്താസ് ഇന്ത്യ ദേശീയ സമ്മേളനം.
കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ നൂറ്റിഎഴുപത്തിനാലു രൂപതകളുടെ യും സോഷ്യല്‍ വര്‍ക്ക് വിഭാഗം ഡയറക്ടര്‍മാര്‍ സംഗമിക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിന് കേരളത്തില്‍ ആദ്യമായി പാലായില്‍ തുടക്കമായി.
ഇന്നലെ രാവിലെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാറ്റ്‌നാ അതിരൂപതയുടെ ബിഷപ്പും കാരിത്താസ് ഇന്ത്യ ദേശീയ ചെയര്‍മാനുമായ മര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയുടെ അദ്ധ്യക്ഷതയില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഭദ്ര ദീപം തെളിച്ച് ഉത്ഘാടന കര്‍മം നിര്‍വഹിച്ചു. സഭയുടെ കരുണയുടേതായ മുഖം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കാരിത്താസ് ഇന്‍ഡ്യയ്ക്കു കഴിയുന്നതായി ബിഷപ്പ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
കാരിത്താസ് ഇന്‍ഡ്യയുടെ നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യുവാനും സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികള്‍, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍, പാരീഷ്‌കാരിത്താസ് തുടങ്ങിയ കാര്യങ്ങള്‍ ത്രിദിന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കാരിത്താസ് ഇന്‍ഡ്യാ ദേശീയ ചെയര്‍മാന്‍ കൂടിയായ മാര്‍. കല്ലുപുര പറഞ്ഞു.
കാരിത്താസ് ഇന്ത്യ എക്‌സിയ റെക്ടര്‍ റവ. ഡോ. പോള്‍ മുഞ്ഞേലി ആമുഖപ്രസംഗം നടത്തി. തോമസ് ചാഴികടന്‍ എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബി പുത്തന്‍പുരക്കല്‍, ബബിത പിന്റോ, ഡോ. വി.ആര്‍ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാരിത്താസ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ദത്തന്‍ ഓണ്‍ലൈനായി പങ്കെടുത്ത സമ്മേളനത്തിന് ശേഷം നടന്ന വിവിധ സെഷനുകള്‍ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് കൂറിലോസ്, ഫാ. കിരണ്‍ കണമല, ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. രജിനല്‍ഡ് പിന്റോ, സിസ്റ്റര്‍ സുനിത പര്‍മേര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന എക്‌സിബിഷന്റെ ഉദ്ഘാടനം മാര്‍ ജോസഫ് കല്ലറങ്ങാട്ടും സജീവം പ്രദര്‍ശനവണ്ടി മാണി സി കാപ്പന്‍ എം.എല്‍.എയും വന്ദേഭാരത് മോഡല്‍ ആശാ കിരണം എക്‌സ്പ്രസ്സ് എക്‌സ്‌പോ, മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയിലും പ്രാചീന കര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും ഉദ്ഘാടനം ചെയ്തു.





0 Comments