ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം - എസ്.എം.വൈ.എം.




ഇസ്രായേലിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.എം.വൈ.എം. പാലാ രൂപതാ സമിതി ആവശ്യപ്പെട്ടു. 



ഇടവകകളും സംഘടനകളും ഇസ്രായേലില്‍ ആയിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ കൈമാറുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും വേണം. ഇതില്‍ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് വളരെ കാര്യക്ഷമമായി ഇടപെടുന്നുണ്ട്.


പതിവില്‍നിന്നും വ്യത്യസ്തമായി വെറുമൊരു സംഘര്‍ഷത്തിനപ്പുറം യുദ്ധത്തിന്റെ  സാഹചര്യമാണ് പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് എന്നതിനാല്‍ ഇസ്രായേലില്‍ ഉള്ള എണ്ണായിരത്തോളം മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പാലാ രൂപതയിലെ യുവജനസംഘടന എസ്. എം. വൈ. എം. ആവശ്യപ്പെട്ടു.


എസ്.എം.വൈ.എം. രൂപതാ പ്രസിഡന്റ് തോമസ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ റവ.ഫാ.മാണി കൊഴുപ്പന്‍കുറ്റി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സി.എം.സി, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, ഡെപ്യൂട്ടി പ്രസിഡന്റ് ഡോണ്‍ സോണി, സെക്രട്ടറി അല്‍ഫി ഫ്രാന്‍സിസ്, ജോയിന്റ്  സെക്രട്ടറി മെര്‍ലിന്‍ സാബു, ട്രഷറര്‍ എബി നൈജില്‍, കെ.സി.വൈ.എം സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് ജിയോ, റിയാ, സിന്‍ഡിക്കേറ്റ് കൗണ്‍സിലര്‍സ് മാര്‍ട്ടിന്‍ വി രാജു, നീതു, മഞ്ജു, ജിസ്, റെമിന്‍, ബ്രദര്‍ ജോര്‍ജ് പൊട്ടനാനിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments