ഏറ്റുമാനൂർകോർട്ട്കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും - ബാർഅസോസിയേഷൻ
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കോടതി സമുച്ചയമായ ഏറ്റുമാനൂർ കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ടെൻഡർ നടപടികൾ സ്വീകരിച്ച് പരസ്യം ചെയ്തതായി ഏറ്റുമാനൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
മേയ് 28ന് മുമ്പായി ടെൻഡർ സമർപ്പിക്കേണ്ടതും 30 ന് ഫൈനൽ തീരുമാനമെടുത്ത് കരാറുകാരെ നിശ്ചയിക്കുന്നതുമാണ്.
32 കോടി രൂപയാണ് ആകെ അടങ്കൽ തുക . അഞ്ച് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കോംപ്ലക്സിന്റെ നിർമ്മാണം.
.
കോടതി പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് , വൺവേ സിസ്റ്റം ഏർപ്പെടുത്തിയ പുതിയ റോഡ് സംവിധാനവും ഇതോടൊപ്പം ഉണ്ടാകും.
115 വർഷത്തെ പഴക്കമുള്ള പഴയ കെട്ടിടമാണ് പൊളിച്ചു നീക്കിയത് .
കോടതിക്ക് ആവശ്യമായ റവന്യൂ ഭൂമി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന് വിട്ടു കിട്ടുന്നതിനുള്ള കാലതാമസമാണ് പുതിയ കോടതി സമുച്ചയം , വൈകിയതിനുള്ള കാരണം. ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിബി വെട്ടൂർ , കെ. ആർ . മനോജ് കുമാർ , വൈസ് പ്രസിഡണ്ട് ജെസ്സി മോൾ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .



0 Comments