യുഡിഎഫ് പാലായില്‍ ആഹ്‌ളാദ പ്രകടനം നടത്തി. കേരളത്തില്‍ ഒരു പുതിയയുഗത്തിന് തുടക്കം കുറിക്കപ്പെടുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം.


യുഡിഎഫ് പാലായില്‍ ആഹ്‌ളാദ പ്രകടനം നടത്തി.
കേരളത്തില്‍ ഒരു പുതിയയുഗത്തിന്  തുടക്കം കുറിക്കപ്പെടുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം.

 നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

''പുതിയ യുഗ യാത്ര''യിലൂടെ കേരളത്തിന്റെ മണ്ണിലുടനീളം സഞ്ചരിച്ച്, ജനങ്ങളുടെ മനസ്സറിഞ്ഞ്, ഐക്യ ജനാധിപത്യ മുന്നണിയെ വിജയപഥത്തിലേക്ക് നയിച്ച പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അത് കേരളത്തില്‍  ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് പാലായില്‍ നടന്ന ആഹ്‌ളാദ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പറഞ്ഞു.


ഇത് വ്യക്തിയുടെ വിജയമാത്രമല്ല  ഒരു ജനതയുടെ പ്രതീക്ഷയുടെ വിജയമാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളം അനുഭവിച്ച ദുരഭരണത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കും വിരാമമിട്ട്, ജനകീയ ചിന്തകളും വികസന സ്വപ്നങ്ങളും മുന്നോട്ട് വയ്ക്കുന്ന പുതിയ ഭരണകാലത്തേക്കാണ് കേരളം ഇന്ന് കടന്നുചെല്ലുന്നത്. ജനങ്ങളുടെ വേദനകള്‍ കേള്‍ക്കുന്ന, ജനങ്ങളോടൊപ്പം നില്‍ക്കുന്ന, സുതാര്യതയും നീതിയും മുന്‍നിര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇനി കേരളത്തെ നയിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ ജനാധിപത്യ വിശ്വാസിയുമെന്ന് ബിജു പുന്നത്താനം ചുണ്ടിക്കാട്ടി.

യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

എന്‍.സുരേഷ്, ജോര്‍ജ് പുളിങ്കാട്, സന്തോഷ് മണര്‍കാട്ട്, സാബു അബ്രഹാം, സി.കെ ജയിംസ്, ബിജോയി എബ്രഹാം, എം.പി കൃഷ്ണന്‍ നായര്‍, ടോണി തൈപ്പറമ്പില്‍, പ്രിന്‍സ് വി.സി, ബിബിന്‍രാജ്, ജോസ് വേരനാനി, കിരണ്‍ മാത്യു അരീക്കല്‍, ജോഷി വട്ടക്കുന്നേല്‍, ഡിജു സെബാസ്റ്റ്യന്‍, വക്കച്ചന്‍ മേനാംപറമ്പില്‍, താഹ തലനാട്, ജയദീപ് പാറയ്ക്കല്‍, സെബാസ്റ്റ്യന്‍ പനയ്ക്കല്‍, ടോണി ചക്കാല, തോമസുകുട്ടി പുളിന്താനം, ബാബു മുകാല, ബിജു ഞെട്ടനൊഴുകയില്‍, നിതിന്‍ സി വടക്കന്‍, ഷാജി ഇടേട്ട്, സുനില്‍ കുമാര്‍,കെ.പി, കുര്യാച്ചന്‍ മഞ്ഞക്കുന്നേല്‍, അലക്‌സ് ചാരംതൊട്ടിയില്‍ ആല്‍ബി കണ്ടനാംപറമ്പില്‍, ബാബു മുളമൂട്ടില്‍, ടോമി പാഴൂക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments