കാട് കയറി വളര്‍ന്ന നിലയില്‍ കിടന്ന സിവില്‍ സ്റ്റേഷന്‍ , സബ് രജിട്രാര്‍ ഓഫീസ് , പരിസര പ്രദേശം ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടി തെളിച്ചു ശുചിത്വമാക്കി.



 കാട് കയറി വളര്‍ന്ന നിലയില്‍ കിടന്ന സിവില്‍ സ്റ്റേഷന്‍ , സബ് രജിട്രാര്‍ ഓഫീസ് , പരിസര പ്രദേശം  ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടി തെളിച്ചു ശുചിത്വമാക്കി.

മീനച്ചില്‍ താലൂക്ക് ഭരണ സിരാ കേന്ദ്രമായ സിവില്‍ സ്റ്റേഷനിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും ,സമീപത്തൂള്ള സബ് രജിട്രാര്‍ ഓഫീസിലേയ്ക്കുമായി നിരവധി ആവശൃങ്ങള്‍ക്കായി എത്തുന്ന നൂറു  കണക്കിനു ജനങ്ങള്‍ക്കു ജഴജന്തൂകളെ പേടിച്ചു സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലിരുന്നു .


10 വര്‍ഷങ്ങളായി കാട്  പിടിച്ചു നശിച്ചു തടികളും ,അതുപോലെ തന്നെ തുരുമ്പു പിടിച്ച ആക്ക്രിക്കു പോലും എടുക്കാത്ത ഒരു ജീപ്പും , കുറെ കല്ലുംക്കൂട്ടങ്ങൾക്ക് മേല്‍ വളര്‍ന്നു കിടക്കുന്ന കാടുകളുമാണ് പാലാ സിവില്‍ സ്റ്റേഷന്‍ പരിസരം. ഇവിടെ എത്തൂന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയത് തിരികെ വരുമ്പോള്‍ പാമ്പ്കളും ,മറ്റ് ജഴജന്തുകളും വാഹനത്തിനുള്ളിലും ,തുറന്നു കിടക്കുന്ന ജനലുവഴി സര്‍ക്കാര്‍ ഓഫീസുകളിലും പാമ്പുകള്‍ കാണുന്ന  അവസ്ഥയിലാണ് പരിസരം . 


വിടിന്‍റെ പരിസരം തപ്പി നടന്ന പിഴ അടപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദൃോഗസ്ഥര്‍ താങ്കളുടെ സ്ഥിരമായ ജോലി ചെയ്യുന്ന ഓഫീസുകളുടെ  പരിസരവും,കാട്കയറാതെയും , മാലിന്യങ്ങള്‍ ഇല്ലാതെ സൂക്ഷിക്കേണ്ടതാണ് ഇതിനുള്ള ഉത്തരവു കൂടി വേണം. 

 നിയോജക മണ്ഡലം പ്രസിഡന്റ്  ജേക്കബ്  തോപ്പില്‍ ,സെക്രട്ടറി ബിനു മാക്കല്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,മുനിസിപ്പല്‍ പ്രസിഡന്റ്  ജോയി കളരിക്കല്‍ ,അഡ്വ.റോണി നെടുംമ്പിള്ളില്‍ ,ജിജി മുതലക്കുഴി ,അഡ്വ.ജോസ് ചന്ദ്രത്തില്‍ ,ജയേഷ് പി ജോര്‍ജ് ,സണ്ണി മുതലക്കുഴി ,സോജി മാറാമറ്റം ,ജോസ്ക്കുട്ടിമുതലക്കുഴി ,എന്നിവര്‍ കാട് വെട്ടി തെളിക്കുവാന്‍ നേത്രത്വം നല്‍കി .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments