തൊടുപുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ചൊവ്വാഴ്ച്ച


ക്ഷീര വികസന വകുപ്പ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, മുട്ടം പഞ്ചായത്ത്, പഴയമറ്റം ക്ഷീരോല്‍പ്പാദക സഹകരണ സംഘം, തൊടുപുഴ ക്ഷീര വികസന യൂണിറ്റിലെ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഒക്ടോബര്‍ 10ന് നടക്കും.

ചൊവ്വാഴ്ച്ച മുട്ടം ചാമക്കാല ടൗണ്‍ഷിപ്പില്‍ നടത്തുന്ന പരിപാടിയില്‍ കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, പൊതുസമ്മേളനം, ക്ഷീരക കര്‍ഷകരെ ആദരിക്കല്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കന്നുകാലി പ്രദര്‍ശനം പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്തംഗം സി.വി.സുനിത മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്‍സി മാര്‍ട്ടിന്‍, കെ.കെ.തോമസ്, എ.കെ.ഭാസ്‌കരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടുത്തലക്കുന്നേല്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീര സംഘം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഒന്‍പതിന് നടക്കുന്ന ക്ഷീര കര്‍ഷക സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട് ഉദ്ഘാടനം ചെയ്യും. ബേബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പി.ഇ.ഡോളസ് സെമിനാര്‍ നയിക്കും. 12ന് നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു അധ്യക്ഷത വഹിക്കും.



ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു മുഖ്യപ്രഭാഷണം നടത്തും. മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ എം.ടി.ജയന്‍, മെംബര്‍ സോണി ഈറ്റക്കല്‍, എം.ഡി വില്‍സണ്‍ ജെ.പുറവക്കാട്ട്, എസ്.ബി.ഐ മാനേജര്‍ ജോസ് മാത്യു എന്നിവര്‍ കര്‍ഷകരെ ആദരിക്കും. ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് ആകര്‍ഷകങ്ങളായ മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments