ചെറുപുഷ്പ്പ മിഷന്‍ ലീഗ് രാമപുരം മേഖലയുടെ ആഭിമുഖ്യത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് കബറിടത്തിലേക്ക് തീര്‍ത്ഥാടനം നടത്തപ്പെട്ടു.
മേഖലയിലെ വിവിധ ശാഖകളില്‍ നിന്നും ആയിരത്തോളം കുഞ്ഞുമിഷനറിമാര്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ജപമാലറാലി ടൗണ്‍ ചുറ്റി കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ എത്തിച്ചേര്‍ന്നു.
മേഖല രക്ഷാധികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ തീര്‍ത്ഥാടനം ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ സമാപന സന്ദേശം നല്‍കി. മേഖല ഡയറക്ടര്‍ ഫാ. ജോസഫ് മണര്‍കാട്ട്, മേഖല പ്രസിഡന്റ് റോബിന്‍ റ്റി. ജോസ് താന്നിമല, ജനറല്‍ സെക്രട്ടറി ഐവാന്‍ മാത്യു തെങ്ങുംപള്ളില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ റോസിന്‍ എഫ്.സി.സി., ഷീലു ടെസ് ജോസ്, ജോസ്ഫിന്‍ റ്റി. മേബിന്‍, മിനി ബേബി, സൈജു കോലത്ത്, മെല്‍ബിന്‍ ജായ്സ്, ജോയല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കടനാട് സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ നിന്നുള്ള പദയാത്ര കുഞ്ഞച്ചന്റെ കബറിടത്തില്‍ രാവിലെ 11:30 ന് എത്തിച്ചേര്‍ന്നു. കടനാട് ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുര കബറിട ദൈവാലയത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.
വൈകിട്ട് 4 ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ കുര്‍ബാന അര്‍പ്പിക്കുകയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഇന്ന് രാവിലെ 9 ന് കുര്‍ബാന, 11 ന് കുറിഞ്ഞി സെന്റ്. സെബാസ്റ്റിന്‍സ് പള്ളിയില്‍ നിന്നും തീര്‍ത്ഥാടനം, വൈകിട്ട് 3.30 ന് കൊണ്ടാട് സെന്റ്. സെബാസ്റ്റിന്‍സ് പള്ളിയില്‍ നിന്നും തീര്‍ത്ഥാടനം, 4 ന് കുര്‍ബാന ഫാ.ഡോ. സെബാസ്റ്റിന്‍ നടുത്തടം.



0 Comments