കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പാലാ ടൗണ്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് കുടുംബമേളയും വനിത- സാംസ്‌കാരിക സമ്മേളനവും പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടക്കും.
പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്യും. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. റ്റി. സി. തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രസിഡണ്ട് സി.ഐ. ജയിംസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി. ജി. ഗോപാലകൃഷ്ണന്‍, കെ.ഒ. വിജയകുമാര്‍, കെ. എം. സോഫി, പി.വി. സോമശേഖരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേരും.
.png)




0 Comments